Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘യൂ​റോ​മ​ണി സൗ​ദി...

‘യൂ​റോ​മ​ണി സൗ​ദി അ​റേ​ബ്യ 2019’ സ​മ്മേ​ള​ന​വും എ​ക്​​സി​ബി​ഷ​നും തുടങ്ങി

text_fields
bookmark_border
‘യൂ​റോ​മ​ണി സൗ​ദി അ​റേ​ബ്യ 2019’ സ​മ്മേ​ള​ന​വും  എ​ക്​​സി​ബി​ഷ​നും തുടങ്ങി
cancel
camera_alt???????????? ????? ???????? 2019? ?????????????? ????????????????? ?????????? ???????? ???????????? ???? ???????????? ????????????? ????????????? ????????????

റി​യാ​ദ്​: ‘യൂ​റോ​മ​ണി സൗ​ദി അ​റേ​ബ്യ 2019’ സ​മ്മേ​ള​ന​വും എ​ക്​​സി​ബി​ഷ​നും ധ​ന​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ജ​ദ്​​ആ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. റി​യാ​ദി​ലെ ഫോ​ർ സീ​സ​ൺ​സ്​ ഹോ​ട്ട​ലി​ൽ ന​ട​ക ്കു​ന്ന സ​മ്മേ​ള​നം ര​ണ്ട്​ ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ സ​ഹ​ക​ര​ണ​ത്തോ ​ടെ യൂ​റോ​മ​ണി ഇ​ൻ​റ​ർ​നാ​ഷ​ന​ലാ​ണ്​ സ​മ്മേ​ള​നം​ സം​ഘ​ടി​പ്പി​ച്ച​ത്.

ദേ​​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ സാ​മ ്പ​ത്തി​ക മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്​​തി​ത്വ​ങ്ങ​ളും വി​ദ​ഗ്​​ധ​രും സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. വി​ഷ​ൻ 2030 ല​ക്ഷ്യ​മി​ട്ട്​ രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കി​വ​രു​ന്ന സ​മ​ഗ്ര പ​രി​ഷ്​​കാ​ര​ങ്ങ​ൾ മൂ​ന്ന്​ വ​ർ​ഷം പി​ന്നി​ട്ട ശേ​ഷ​മാ​ണ്​ ഇ​ത്ത​ര​മൊ​രു സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തെ​ന്ന്​ ഉ​ദ്​​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. സ​മ​ഗ്ര​മാ​യ സാ​മ്പ​ത്തി​ക പ​രി​വ​ർ​ത്ത​ന​ത്തി​നും സാ​മ്പ​ത്തി​ക ഘ​ട​ന മാ​റ്റ​ത്തി​നും സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ സം​ഭാ​വ​ന​ക്കും ഗ​വ​ൺ​മ​െൻറി​​െൻറ പ്ര​തി​ബ​ദ്ധ​ത​ക്ക്​ അ​ടി​വ​ര​യി​ടു​ന്ന​താ​ണ്​ സ​മ്മേ​ള​നം. ഇൗ ​കാ​ല​യ​ള​വി​ൽ പ​ല മേ​ഖ​ല​ക​ളി​ലും സാ​േ​ങ്ക​തി​ക വി​ദ്യ​യു​ടെ ഉ​പ​യോ​ഗം ത്വ​രി​ത​പ്പെ​ടു​ത്തു​ക​യും സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ മി​ക​ച്ച​താ​കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

സാ​മ്പ​ത്തി​ക സു​സ്​​ഥി​ര​ത​ക്കും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കു​മി​ട​യി​ൽ സ​ന്തു​ലി​താ​വ​സ്​​ഥ കൈ​വ​രി​ക്കു​ന്ന​തി​ലാ​ണ്​ രാ​ജ്യ​ത്തി​​െൻറ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. വി​ഷ​ൻ 2030 ല​ക്ഷ്യ​മി​ട്ടു​ള്ള സാ​മൂ​ഹി​ക​മാ​യ പ​രി​വ​ർ​ത്ത​ന ഘ​ട്ട​ത്തെ പി​ന്തു​ണ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക സം​രം​ഭ​ങ്ങ​ളെ ​​പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സ്വ​കാ​ര്യ മേ​ഖ​ല​​യെ പി​ന്തു​ണ​ക്കു​ക, പൗ​ര​ന്മാ​ർ​ക്ക്​ സാ​മൂ​ഹി​ക​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക, നി​​ക്ഷേ​പ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക എ​ന്നി​വ​ക്കാ​യി പ​ല പ​ദ്ധ​തി​ക​ളും 2019ലേ​യും മു​ൻ ബ​ജ​റ്റി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ന​ട​പ്പ്​ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​​െൻറ ആ​ദ്യ പ​കു​തി​യി​ലെ സാ​മ്പ​ത്തി​ക ഫ​ല​ങ്ങ​ൾ വി​ല​യി​രു​ത്തു​േ​മ്പാ​ൾ ബ​ജ​റ്റ്​ ക​മ്മി 5.7 ബി​ല്യ​ൺ റി​യാ​ലാ​ണ്. മു​ൻ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത്​ 41.7 ബി​ല്യ​ണാ​യി​രു​ന്നു.

സാ​മ്പ​ത്തി​ക സു​സ്​​ഥി​ര​ത നി​ല​നി​ർ​ത്തു​ന്ന​തി​നും പൊ​തു​ധ​ന​കാ​ര്യ മാ​നേ​ജ്​​മ​െൻറി​​െൻറ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​നം ഗ​വ​ൺ​മ​െൻറ്​ തു​ട​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story