ഇൻറർപോൾ നിർദേശം: മലയാളി യുവാവ് സൗദി പൊലീസ് കസ്റ്റഡിയിൽ
text_fieldsദമ്മാം: നാട്ടിലെ വിവിധ കേസുകളിൽപെട്ട് ഇൻറർപോൾ അന്വേഷിക്കുന്ന മലയാളി യുവാവ് സൗ ദി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ, പാപ്പിനിശ്ശേരി അരോളി ഷിഹാബ് (34) ആണ് ഒരു മാസത്തില ധികമായി ദമ്മാമിലെ ഇൻറലിജൻസ് വിഭാഗത്തിെൻറ നിരീക്ഷണ തടവറയിൽ കഴിയുന്നത്. കഴ ിഞ്ഞ അഞ്ചുവർഷമായി ദമ്മാമിലെ ഒരു സ്വകാര്യ വിദ്യാലയത്തിലെ ജീവനക്കാരനായിരുന്ന ഷി ഹാബിനെ സ്ഥാപന അധികൃതരുടെ സമ്മതം വാങ്ങി പൊലീസ് കൂട്ടിക്കൊണ്ടു പോവുകയായിരുന് നു.
നേരേത്ത റിയാദിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം അഞ്ചു വർഷം മുമ്പാണ് ദമ്മാമിൽ ജോലി ക്കെത്തിയത്. ഒമ്പതുവർഷമായി സൗദിയിലുള്ള ഷിഹാബ് ഇതുവരെ നാട്ടിൽ പോയിട്ടില്ല. നാട്ടിലെ സംഘടന പ്രവർത്തനകാലങ്ങളിൽ ഇടതു സംഘടനകളുമായുണ്ടായ ചില അടിപിടി കേസുകളിൽ താൻ ഉൾപെട്ടിട്ടുണ്ടെന്നും നാട്ടിലെത്തിയാൽ ജീവൻതന്നെ അപകടത്തിലാകാൻ സാധ്യതയുണ്ടെന്നും ഷിഹാബ് ചില അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. നാട്ടിൽ പൊലീസിന് കിട്ടിയ വിവരങ്ങൾ അനുസരിച്ച് ഷിഹാബ് സൗദിയിലുണ്ടെന്ന് സ്ഥിരീകരിച്ചതിനു ശേഷമാണ് കേസ് ഇൻറർപോളിന് ൈകമാറിയതെന്ന് കരുതുന്നു.
ഒരു ദിവസം ഷിഹാബ് ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് സൗദി ഇൻറലിജൻസ് വിഭാഗത്തിൽപെട്ട രണ്ട് ഉദ്യോഗസ്ഥർ എത്തി ഷിഹാബിനെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ശേഷം ഇദ്ദേഹത്തിെൻറ വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. വാഹനം പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ശേഷം തിരിച്ചുപോയി. വീണ്ടും ദിവസങ്ങൾ കഴിഞ്ഞാണ് പൊലീസ് അറസ്റ്റ് വാറൻറുമാെയത്തി കൂട്ടിക്കൊണ്ടുപോയത്.
ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുന്ന ഷിഹാബിനോട് ഏതു കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇദ്ദേഹത്തെ കാണാനുള്ള സ്പോൺസറുടെ അപേക്ഷയും അംഗീകരിക്കപ്പെട്ടിട്ടില്ല. ഭാര്യക്കും കുഞ്ഞിനും മാത്രമാണ് ഇതുവരെ സന്ദർശന അനുമതി ലഭിച്ചത്.
നാട്ടിൽ സുഹൃത്തുക്കളുമൊത്തുള്ള കാലത്ത് ചില പ്രശ്നങ്ങളിൽ താനും പങ്കാളിയാവുകയായിരുന്നുവെന്നും താൻ അതിെൻറ പേരിൽ മാനസികമായി ഇപ്പോഴും പശ്ചാത്തപിക്കുകയാെണന്നും ഷിഹാബ് ഭാര്യയോടും പറഞ്ഞിരുന്നത്രേ. രണ്ടുവർഷം മുമ്പ് ദമ്മാമിൽ കുടുംബവുമായി താമസിക്കുന്ന മംഗലാപുരം സ്വദേശിനിയെ ഇവിടെ വെച്ചുതന്നെ ഷിഹാബ് വിവാഹംചെയ്തു. ഇവർക്ക് ഒന്നര വയസ്സുള്ള ആൺകുട്ടിയുണ്ട്.
നാട്ടിൽനിന്ന് പൊലീസ് സംഘമെത്തി കൂട്ടിക്കൊണ്ടുപോകുംവരെ ഇയാളെ സൗദി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുമെന്നാണ് കരുതുന്നത്. സൗദി പൊലീസ് ഇതുവരെ തന്നെ ചോദ്യം ചെയ്യുകയോ മറ്റു നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇയാൾ ഭാര്യക്ക് ൈകമാറിയ വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
