ഫാഷിസത്തെ തിരിച്ചറിയുന്നതിൽ മതേതര കക്ഷികൾ പരാജയപ്പെട്ടു –റസാഖ് പാലേരി
text_fieldsജിദ്ദ: ഫാഷിസത്തെ കൃത്യമായി മനസ്സിലാക്കുന്നതിലും വിലയിരുത്തുന്നതിലും രാജ്യത്തെ മ തേതര രാഷ്ട്രീയ പാർട്ടികൾക്ക് വീഴ്ച സംഭവിച്ചെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്ര സിഡൻറ് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. ഹിന്ദുത്വ ഫാഷിസത്തെ നേരിടുന്നതിൽ കൃത്യമായ ആസൂത്രണമില്ലാത്തതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പ്രവാസി സാംസ്കാരിക വേദി ജിദ്ദയിൽ സംഘടിപ്പിച്ച പ്രവർത്തക കൺെവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക പാർട്ടികളടക്കം മതേതര കക്ഷികളുടെ ഐക്യനിര രാജ്യത്ത് ഉയർന്നുവരേണ്ടതുണ്ട്.
ഇക്കാര്യത്തിൽ വെൽഫെയർ പാർട്ടിയടക്കം മതേതര കക്ഷികൾ നടത്തിയ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ചില നേതാക്കളുടെ സ്വാർഥതക്ക് മുന്നിൽ തകർന്നു പോവുകയായിരുന്നു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ശിഹാബ് കരുവാരകുണ്ട്, ബഷീർ ചുള്ളിയൻ, വേങ്ങര നാസർ എന്നിവർ സംസാരിച്ചു. എ.കെ. സൈതലവി, സി.എച്ച്. ബഷീർ, അഡ്വ. ഷംസുദ്ദീൻ, സലീം എടയൂർ, അമീൻ ഷറഫുദ്ദീൻ, ഉമറുൽ ഫാറൂഖ്, ദാവൂദ് രാമപുരം, സി.പി. മുസ്തഫ, അബ്ഷീർ, സുഹൈർ മുത്തേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എം.പി. അഷ്റഫ് സ്വാഗതവും ട്രഷറർ ഇ.പി. സിറാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
