മലയാളി ഓടിച്ച വാൻ യാമ്പുവിൽനിന്ന് കളവുപോയി
text_fieldsയാമ്പു: മലയാളി ഓടിച്ചിരുന്ന സെയിൽസ് വാൻ താമസസ്ഥലത്ത്നിന്നും കളവുപോയി. ബുധനാഴ്ച അ ർധ രാത്രിയാണ് യാമ്പു ജി.എം. സിത്തഅശ്റയിലെ താമസ സ്ഥലത്തുനിന്ന് എ.യു.എ 3520 എന്ന നമ്പറി ലുള്ള മിത്സുബിഷി വാൻ മോഷ്ടിക്കപ്പെട്ടത്. അരീക്കോട് സ്വദേശിയായ ഉബൈദ് സാധനങ്ങൾ യാമ്പുവിലെ കടകളിൽ വിതരണം ചെയ്തശേഷം രാത്രി താമസിക്കുന്ന റൂമിനരികെ നിർത്തിയിട്ടതായിരുന്നു.
കടകളിൽ കൊടുക്കാനുള്ള ചില സാധനങ്ങളും വാഹനത്തിലുണ്ടായിരുന്നു. സാമൂഹിക പ്രവർത്തകനായ സാബു വെളിയത്തിെൻറ സഹായത്തോടെ സ്പോൺസറുമായി ബന്ധപ്പെട്ട് യാമ്പു പൊലീസ് സ്റ്റേഷനിൽ ഉബൈദ് പരാതി നൽകിയിട്ടുണ്ട്. വാഹനം ആരുടെയെങ്കിലും ശ്രദ്ധയിൽപെട്ടാൽ 056 900 8329, 055 081 5817 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
