കാരുണ്യവഴിയിൽ ഒറ്റയാൾ പ്രസ്ഥാനമായി എബി ഷാഹുൽ ഹമീദ്
text_fieldsദമ്മാം: ജീവകാരുണ്യ പ്രവർത്തനങ്ങൾ വാർത്തകൾക്ക് വേണ്ടിയാകുന്ന കാലത്ത് അശരണർക ്ക് അത്താണിയായി നിശ്ശബ്ദ പ്രവർത്തനം നടത്തുകയാണ് കായംകുളത്തുകാരനായ എബി ഷാഹു ൽ ഹമീദ്. മുഖ്യധാര പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങെളക്കാൾ മുന്നിൽനിൽക്കും ഇൗ യുവാ വ് ഒറ്റക്ക് ചെയ്യുന്ന പ്രവർത്തനങ്ങളുടെ കണക്കെടുത്താൽ. വർഷങ്ങൾക്കു മുമ്പ് ദമ്മ ാമിൽ കായംകുളം നിവാസികളുടെ കൂട്ടായ്മ ഒരുക്കിക്കൊണ്ടാണ് എബി സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. പിന്നീട് സ്ഥാപിത താൽപര്യക്കാരുടെ ഇടയിൽപെട്ട് സംഘടന ഇല്ലാതായെങ്കിലും എബി തെൻറ പ്രവർത്തനങ്ങൾ തുടർന്നു.
സൗദിയിൽ തനിക്ക് ലഭിക്കുന്ന വിഹിതത്തിൽനിന്ന് വലിയ തുക മാറ്റിവെച്ച് എബി സ്വന്തം നാട്ടിലെ നിരവധി പേരുടെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു.
അങ്ങനെയാണ് കായംകുളത്തും പരിസരപ്രദേശങ്ങളിലുമുള്ള 125 ഒാളം ആളുകൾക്ക് എല്ലാ മാസവും ചികിത്സ സഹായം നൽകാൻ തീരുമാനിച്ചത്. മാരകരോഗങ്ങൾക്ക് സ്ഥിരമായി മരുന്നു കഴിക്കുന്ന രോഗികൾക്കാണ് ഇൗ സഹായം. സംഘടന ഇല്ലാതായപ്പോൾ എബി ഇൗ പ്രവർത്തനം നിർത്താൻ ആലോചിച്ചു. എന്നാൽ ഒറ്റദിവസം കൊണ്ട് തന്നെ തേടി വന്ന നിരവധി പേരുടെ നിസ്സഹായാവസ്ഥ കണ്ടതോടെ എന്തു സംഭവിച്ചാലും ഇത് തുടരുമെന്ന് തീരുമാനിക്കുകയായിരുന്നു. എല്ലാ വർഷവും സഹായം സ്വീകരിക്കുന്നവരുെടയും കുടുംബങ്ങളുെടയും സംഗമം നടക്കാറുണ്ട്. പ്രധാനമായും ഗാന്ധി ഭവെൻറ സാരഥികളാണ് ഇൗ പരിപാടികളിലൊക്കെ അതിഥിയായി പെങ്കടുക്കാറ്. ഒപ്പം ജനപ്രതിനിധികളും. എബിയുടെ പ്രവർത്തനങ്ങളുടെ സുതാര്യതയും ആത്മാർഥതയും ബോധ്യപ്പെട്ടതിനാലാണ് ഇവരുടെ പങ്കാളിത്തം. ഇൗ പ്രവർത്തനങ്ങെളക്കളെുപരി കഴിഞ്ഞ മൂന്നു വർഷമായി ഒരു നിർധന പെൺകുട്ടിയുെട വീതം വിവാഹവും സംഘടിപ്പിക്കുന്നുണ്ട്.
10 പവെൻറ സ്വർണവും വസ്ത്രവും ഭക്ഷണവും ഉൾപ്പെടെ എല്ലാ ചെലവുകളും ഏറ്റെടുത്താണ് ഇത് നടത്തുക. ആരുടെയെങ്കിലും കാരുണ്യംകൊണ്ടാണ് ഇൗ വിവാഹം നടക്കുന്നതെന്ന് ബോധ്യമാവാത്ത തരത്തിൽ ബന്ധുക്കളുടെ മേൽനോട്ടത്തിൽതന്നെയാണ് ഇതെല്ലാം ഒരുക്കുക എന്നും എബി പറയുന്നു. ഇൗ വർഷത്തെ നിർധന പെൺകുട്ടിയുെട വിവാഹവും മെഡിക്കൽ കാർഡ് വിതരണവും സെപ്റ്റംബർ 26ന് കായംകുളത്ത് നടക്കും. ഫിറോസ് കുന്നംപറമ്പിലാണ് ഇത്തവണ അതിഥിയായി എത്തുന്നത്. തങ്ങൾ നൽകുന്ന സഹായം ശരിക്കും അർഹിക്കുന്നവർക്കാെണന്ന് അവരുെട അവസ്ഥകൾ അറിയുേമ്പാൾ നമുക്ക് ബോധ്യമാകും. അതിനാൽ എത്ര പ്രതിസന്ധികളുണ്ടായാലും അത് നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും, ദൈവം ആരോഗ്യം നൽകുന്ന കാലത്തോളം തുടർന്ന് കൊണ്ടുപോകണമെന്നുമാണ് ആഗ്രഹമെന്നും എബി പറഞ്ഞു. സൗദിയിൽ ദമ്മാമിലെ എൻ.പി.എസ് കമ്പനിയിൽ ജോലിചെയ്യുന്ന എബിയെ അദ്ദേഹത്തിെൻറ പ്രവർത്തനങ്ങളുടെ പ്രത്യേകതകളറിയുന്ന പല സഹപ്രവർത്തകരും സഹായിക്കാറുണ്ട്.
നാട്ടിലും സൗദിയിലുമുള്ള നിരവധി സുഹൃത്തുക്കൾ എല്ലാവിധ പിന്തുണയുമായി തെൻറ ഒപ്പം നിൽക്കുന്നതിനാലാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നെതന്ന് എബി പറഞ്ഞു. ജാതിയോ മതേമാ രാഷ്ട്രീയമോ ഒന്നും സഹായത്തിന് തടസ്സമാകാറില്ല. ഒാരോ ദിവസവും സഹായമഭ്യർഥിച്ചെത്തുന്നവരുടെ എണ്ണം കൂടി വരുകയാെണന്നും അവരെക്കൂടി സ്വീകരിക്കാൻ കഴിയാതെവരുന്ന നിസ്സഹായാവസ്ഥയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതെന്നും എബി പറയുന്നു. ഇതുകൂടാതെ പഠനസഹായമായി സ്കോളർഷിപ് വിതരണവും വീൽചെയർ വിതരണവും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഒന്നും കൂട്ടിവെക്കാനുള്ളതല്ല, നമ്മുടെ സഹജീവികൾക്കുകൂടി നൽകാനുള്ളതാണ്. നൽകുംതോറും ഏറുകയല്ലാതെ കുറയുകയില്ല എന്ന അനുഭവമാണ് തെൻറതെന്നും എബി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
