Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യ–സൗദി നയതന്ത്ര...

ഇന്ത്യ–സൗദി നയതന്ത്ര സഹകരണ കൗണ്‍സില്‍ കരാർ മന്ത്രിസഭ അംഗീകരിച്ചു

text_fields
bookmark_border
ഇന്ത്യ–സൗദി നയതന്ത്ര സഹകരണ  കൗണ്‍സില്‍ കരാർ മന്ത്രിസഭ അംഗീകരിച്ചു
cancel
camera_alt???? ??????????? ?????? ???????????????? ( ??? ??????)

ജി​ദ്ദ: ഇ​ന്ത്യ- സൗ​ദി ന​യ​ത​ന്ത്ര സ​ഹ​ക​ര​ണ കൗ​ണ്‍സി​ല്‍ ക​രാ​റി​ന് സൗ​ദി മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. കി​രീ​ടാ​വ​കാ​ശി​യു​ടെ ഇ​ന്ത്യ സ​ന്ദ​ര്‍ശ​ന​ത്തി​നി​ടെ ഒ​പ്പു​വെ​ച്ച ക​രാ​റി​നാ​ണ് മ​ന്ത്രി​സ​ഭ അം​ഗീ​കാ ​രം ന​ല്‍കി​യ​ത്. പ​ര​സ്പ​ര താ​ല്‍പ​ര്യ​മു​ള്ള സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​രു രാ​ജ്യ​ങ്ങ​ളും ക​രാ​റി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ഹ​ക​രി​ക്കും. നി​തി ആ​യോ​ഗും സൗ​ദി​യി​ലെ അ​ന്താ​രാ​ഷ്്ട്ര ന​യ​ത​ന്ത്ര കേ​ന്ദ്ര​വും സ​ഹ​ക​രി​ച്ച് നേ​ര​ത്തേ ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ 40 മേ​ഖ​ല​ക​ളി​ല്‍ വ്യ​ത്യ​സ്ത​മാ​യ സ​ഹ​ക​ര​ണ​ങ്ങ​ള്‍ക്ക് തീ​രു​മാ​നി​ച്ചു.

ഇ​ന്ത്യ​യി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി​യു​ടെ സ​ന്ദ​ര്‍ശ​ന​ത്തി​ല്‍‌ ഇ​രു​കൂ​ട്ട​രും ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ലും ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ച്ചി​രു​ന്നു. ഇ​താ​ണ്​ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച​ത്. ടൂ​റി​സം, നി​ക്ഷേ​പം, ഖ​ന​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണം ഇ​തോ​ടെ ശ​ക്ത​മാ​കും. നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ഇ​ന്ത്യ -സൗ​ദി ഉ​ന്ന​താ​ധി​കാ​ര സ​ഹ​ക​ര​ണ കോ​ഒാ​ഡി​നേ​ഷ​ന്‍ കൗ​ണ്‍സി​ലി​ന് പ​ക​രം ഇ​ന്ത്യ-​സൗ​ദി ന​യ​ത​ന്ത്ര സ​ഹ​ക​ര​ണ കൗ​ണ്‍സി​ലി​ന് കീ​ഴി​ലാ​ണ് ഇ​നി ച​ര്‍ച്ച​ക​ള്‍ ന​ട​ക്കു​ക​യെ​ന്നും മ​ന്ത്രി​സ​ഭ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story