ഹാജിമാരുടെ ഹൃദയം കവർന്ന് മലയാളി വളൻറിയർമാർ
text_fieldsമക്ക: ഹജ്ജ് അവസാനിക്കുമ്പോൾ ഹാജിമാർക്കൊപ്പം ആത്മനിർവൃതിയിലാണ് മലയാളി വളൻറി യർമാർ. അയ്യായിരത്തിലേറെ വളൻറിയർമാരാണ് അവസാന ദിവസം വരെ സേവനത്തിനായി എത്തിയത ്. ദൈവത്തിെൻറ അതിഥികളെ സേവിക്കാൻ ആയതിെൻറ സന്തോഷത്തിലാണ് ഓരോരുത്തരും.
സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും സേവനത്തിനായി എത്തി മിനക്ക് അടുത്ത് ഇന്ത്യൻ ഹജ്ജ്മിഷനും മറ്റും ഒരുക്കിയ സൗകര്യങ്ങളിൽ താമസിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവർ സേവനങ്ങൾക്ക് ഇറങ്ങിയത്.
മാസങ്ങൾക്ക് മുമ്പേ ക്രൗഡ് മാനേജ്മെൻറ്, പ്രാഥമിക ശുശ്രൂഷ, മശാഇർ മാപ്പ് തുടങ്ങിയ പരിശീലന പരിപാടികൾക്ക് ഒടുവിലാണ് ആണ് വളൻറിയർമാർ അല്ലാഹുവിെൻറ അതിഥികളെ സേവിക്കാൻ എത്തിയത്.
170 രാജ്യങ്ങളിൽ നിന്നായെത്തിയ 25 ലക്ഷത്തോളം തീർഥാടകർക്കായി മലയാളി സന്നദ്ധ വളൻറിയർമാർ സേവന പ്രവർത്തനങ്ങൾ ഒരുക്കി. കേരളത്തിലെ വിവിധ സംഘടനകൾക്ക് കീഴിലുള്ള പ്രവാസി ഘടകങ്ങളാണ് ബലിപെരുന്നാൾ ഒഴിവിൽ ഹാജിമാരെ സേവിക്കാനായി അറഫയിലും മിനയിലും എത്തിയത്. ഇവരോടൊപ്പം വനിതകളും കുട്ടികളും സേവനത്തിന് ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
