Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപകരം...

പകരം വെക്കാനൊന്നുമില്ല; സ്​​നേ​ഹം തുളുമ്പു​മീ സൈ​നി​ക സേ​വ​നത്തിന്​...

text_fields
bookmark_border
പകരം വെക്കാനൊന്നുമില്ല; സ്​​നേ​ഹം തുളുമ്പു​മീ  സൈ​നി​ക സേ​വ​നത്തിന്​...
cancel
camera_alt???????? ??????????? ???????? ?????????? ?????????

ജി​ദ്ദ: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി ഹ​ജ്ജ്​ വേ​ള​യി​​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ സേ​വ​ന​ങ്ങ ​ൾ. ​െസെ​നി​ക​രു​ടെ പകരം വെക്കാനില്ലാത്ത സ്​​നേ​ഹാ​ർ​ദ്ര​മാ​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ മാ​ധ്യ​മ​ങ ്ങ​ളി​ൽ വൈ​റ​ലാ​യ​ത്​. മി​ന​യി​ലും അ​റ​ഫ​യി​ലും മു​സ്​​ദ​ലി​ഫ​യി​ലും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ർ ചെ​യ്​​തു ​കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ വി​വ​ര​ണാ​ധീ​ത​മാ​ണ്. ‘തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​ക്ക്​ ഞ​ങ്ങ​ൾ ത​യാ​ ർ, തീ​ർ​ഥാ​ട​ക സേ​വ​നം ഞ​ങ്ങ​ൾ​ക്ക്​ അ​ഭി​മാ​നം’ എ​ന്ന മു​​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​ണ്​ സൈ​നി​ക​ർ പു​ണ്യ​ഭൂ​മി​യി​ൽ സേ​വ​ന​ത്തി​നി​റ​ങ്ങി​യ​ത്.

സു​ര​ക്ഷ കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം പ്രാ​യം കൂ​ടി​യ​വ​രെ സ​ഹാ​യി​ക്കു​ക, കു​ട്ടി​ക​ളെ​യും പ്രാ​യം കൂ​ടി​യ​വ​രെ​യും ചു​മ​ലി​ലേ​റ്റു​ക, അ​വ​രോ​ട്​ സ്​​നേ​ഹ​​ത്തോ​ടെ പെ​രു​മാ​റാ​കു​ക, വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക, വ​ഴി​തെ​റ്റി​യ​വ​രെ ല​ക്ഷ്യ​സ്​​ഥാ​ന​ത്തെ​ത്തി​ക്കു​ക, ചൂ​ടി​ന്​ ആ​ശ്വാ​സ​മേ​കാ​ൻ വെ​ള്ളം ന​ൽ​കു​ക, ത​ണു​പ്പി​ച്ച വെ​ള്ളം ത​ല​യി​ലേ​ക്കും മു​ഖ​ത്തേ​ക്കും ത​ളി​ച്ചു​കൊ​ടു​ക്കു​ക, പ്രാ​ർ​ഥി​ക്കാ​ൻ സ​ഹാ​യി​ക്കു​ക, വീ​ൽ ചെ​യ​ർ സേ​വ​നം തു​ട​ങ്ങി​യ നി​ര​വ​ധി മാ​നു​ഷി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്​​ച​ക​ളാ​ണ്​ ഹ​ജ്ജ്​ വേ​ള​യി​ൽ ക​ണ്ട​ത്. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ​പു​റ​മെ റെ​ഡ്​ ​ക്ര​സ​ൻ​റ്, ആ​രോ​ഗ്യം, സൗ​ദി സ്​​കൗ​ട്ട്, സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ നി​ര​വ​ധി സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ക​രും തീ​ർ​ഥാ​ട​ക​രു​ടെ സേ​വ​ന​ത്തി​നാ​യി പ​തി​വു​പോ​ലെ ഇ​ത്ത​വ​ണ​യും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

പ​ല ചി​ത്ര​ങ്ങ​ളും ഇ​തി​ന​കം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ലേ​റ്റ​വും കൂ​ടു​ത​ൽ പ്ര​ച​രി​ച്ച​ത്​ സ്വ​ദേ​ശി​യാ​യ​ ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ സ​ഉൗ​ദ്​ അ​ൽ​മു​സൈ​ഹി​ജ്​ പ​ക​ർ​ത്തി​യ പ​ട​മാ​ണ്. ഹ​ജ്ജി​നി​ട​യി​ൽ വ​ഴി​തെ​റ്റി​യ ഏ​ഷ്യ​ക്കാ​ര​നും വൃ​ദ്ധ​നു​മാ​യ ഒ​രു തീ​ർ​ഥാ​ട​ക​നെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ചു​മ​ന്നു ല​ക്ഷ്യ​സ്​​ഥാ​ന​ത്തെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന പ​ട​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റ​വും വൈ​റ​ലാ​യ​ത്. മു​ൻ പേ​ജി​ലാ​ണ്​ ചി​ല പ്രാ​ദേ​ശി​ക ​പ​ത്ര​ങ്ങ​ൾ ഇൗ ​പ​ടം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇൗ ​ചി​ത്രം മീ​ഡി​യ അ​വാ​ർ​ഡി​ന്​ സ​മ​ർ​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. മാ​നു​ഷി​ക​മാ​യ കാ​ഴ്​​ച​യാ​ണി​തെ​ന്നും സൗ​ദി ഭ​ര​ണ​കൂ​ടം തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​ൽ​കു​ന്ന സേ​വ​നം ലോ​ക​ത്തി​ന്​ കാ​ണി​ച്ചു​കൊ​ടു​ക്കാ​നാ​ണ്​ ​ഫോ​േ​ട്ടാ​യെ​ടു​ത്ത​തെ​ന്നും ഫോ​േ​ട്ടാ​​​ഗ്രാ​ഫ​ർ സ​ഉൗ​ദ്​ പ​റ​ഞ്ഞു.

അ​റ​ഫ​യി​ൽ നി​ന്ന്​ ന​ട​ന്നു​വ​രു​േ​മ്പാ​ഴാ​ണ്​ ഏ​ഷ്യ​ക്കാ​ര​നെ പൊ​ലീ​സു​കാ​ര​ൻ ചു​മ​ന്നു പോ​കു​ന്ന​ത്​ ക​ണ്ട​ത്. പ​ല​ത​വ​ണ ഹ​ജ്ജ്​ വേ​ള​യി​ൽ ഫേ​ാ​േ​ട്ടാ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. സു​ര​ക്ഷ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ​ഫോ​േ​ട്ടാ​യി​ലാ​ണ്​ ശ്ര​ദ്ധി​ക്കാ​റ്. ഹ​ജ്ജ്​ വേ​ള​യി​ലെ നി​ര​വ​ധി ഫോ​േ​ട്ടാ​ക​ൾ എ​​െൻറ പ​ക്ക​ലു​ണ്ട്. ഇ​​പ്പോ​ഴ​ത്തെ ഇൗ ​ഫോ​േ​ട്ടാ​ക്ക്​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പ്ര​ചാ​ര​മാ​ണ്​ ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story