Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ശു​ദ്ധ ക​അ്​​ബ​യെ...

വി​ശു​ദ്ധ ക​അ്​​ബ​യെ പു​തി​യ കി​സ്​​വ അ​ണി​യി​ച്ചു

text_fields
bookmark_border
വി​ശു​ദ്ധ ക​അ്​​ബ​യെ പു​തി​യ കി​സ്​​വ അ​ണി​യി​ച്ചു
cancel
camera_alt?????????? ??????? ???????? ?????????????????

മ​ക്ക: വി​ശു​ദ്ധ ക​അ്​​ബ​യെ പു​തി​യ കി​സ്​​വ അ​ണി​യി​ച്ചു. പ​തി​വു​പോ​ലെ അ​റ​ഫ ദി​ന​ത്തി​ലാ​ണ്​ ​ ഇ​രു​ഹ​റ ം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ കി​സ്​​വ അ​ണി​യി​ക്ക​ ൽ ച​ട​ങ്ങ്​ ന​ട​ന്ന​ത്​. കി​സ്​​വ നി​ർ​മാ​ണ വി​ദ​ഗ്​​ധ​രും ടെ​ക്​​നീ​ഷ്യ​ൻ​മാ​രു​മാ​യ 160 ഒാ​ളം പോ​രാ​ണ്​ ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച​ത്. വ്യ​ത്യ​സ്​​ത വ​ലു​പ്പ​ത്തി​ലു​ള്ള നാ​ലു ഭാ​ഗം തു​ണി​ക​ളും വാ​തി​ൽ​വി​രി​യും ചേ​ർ​ന്ന​താ​ണ്​ ക​അ്​​ബ​യു​ടെ കി​സ്​​വ​യെ​ന്ന്​ മ​സ്​​ജി​ദു​ൽ ഹ​റാം കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ​മ​ൻ​സൂ​രി പ​റ​ഞ്ഞു.

നാ​ലു​ ഭാ​ഗം ഒ​രേ അ​ള​വി​ൽ ചേ​ർ​ത്തു കെ​ട്ടി പ​ഴ​യ കി​സ്​​വ പ​തു​ക്കെ താ​ഴ്​​ത്തു​ക​യാ​ണ്​ ചെ​യ്യാ​റ്. പി​ന്നീ​ടാ​ണ്​ ഖു​ർ​ആ​ൻ ആ​ലേ​ഖ​നം ചെ​യ്​​ത ബെ​ൽ​റ്റ്​ കെ​ട്ടു​ക. കി​സ്​​വ​യു​ടെ ബെ​ൽ​റ്റ്​ 16 പ്ര​ധാ​ന ക​ഷ​ണ​ങ്ങ​ളോ​ട്​ കൂ​ടി​യ​താ​ണ്. ഇ​തി​നു​പു​റ​മേ, മൂ​ല​ക​ളി​ൽ സ്ഥാ​പി​ക്കാ​ൻ 18 ഒാ​ളം ചെ​റി​യ ക​ഷ​ണ​ങ്ങ​ളു​ണ്ട്. 670 കി​ലോ​ഗ്രാം പ​ട്ടി​ൽ ക​റു​ത്ത നി​റ​ത്തി​ലു​ള്ള പ​ട്ടി​ലാ​ണ്​ കൊ​ത്തു​പ​ണി​ക​ളോ​ടെ കി​സ്​​വ നെ​യ്​​തെ​ടു​ക്കു​ന്ന​ത്.120 കി​ലോ​ഗ്രാം സ്വ​ർ​ണ നൂ​ലും 100 കി​ലോ വെ​ള്ളി​യും ചേ​ർ​ക്കു​ന്നു​ണ്ട്. 200 ഒാ​ളം പേ​ർ കി​സ്​​വ ഫാ​ക്​​ട​റി​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ജോ​ലി​ക്കു​ണ്ട്. എ​ല്ലാ​വ​രും പ​രി​ശീ​ല​നം സി​ദ്ധി​ച്ച സ്വ​ദേ​ശി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi. saudi news. gulf news
News Summary - saudi-saudi news-gulf news
Next Story