ഇന്ത്യൻ വനിത വളൻറിയര്‍മാരില്‍ മലയാളി പെരുമ
text_fieldsമക്ക: ഹജ്ജിനായി ഇത്തവണ ഇന്ത്യയില്‍നിന്നെത്തിയ വനിതവളൻറിയര്മാരില് എട്ടില്‍ ആ റുപേരും മലയാളികൾ. പൊലീസുകാരടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണിവര്‍. വനിതകളുടെ മുഴുവന്‍ കാര്യങ്ങളും നിര്‍വഹിക്കുന്നത് ഇവരാണ്. കഴിഞ്ഞ തവണയാണ് പുരുഷ സഹായമില്ലാത്ത ഹാജിമാര്‍ മക്കയിലെത്തുന്നത്.
ഇത്തവണയുള്ള മഹ്റമില്ലാത്ത 2333 ഹാജിമാരില്‍ 2011 മലയാളികള്‍ ആണ് . ഇവരെ സേവിക്കാനെത്തിയവരാണ് ഈ ആറുപേര്‍. ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥനായ അസ്സൈനാണ് ഇവരുടെ കോഒാഡിനേറ്റര്‍. പൊലീസ്, കോടതി , മെഡിക്കല്‍ തുടങ്ങി കേരളത്തില്‍ സര്‍ക്കാര്‍ വകുപ്പിൽ ജോലിചെയ്യുന്നവരാണ് ഇവര്‍. റസിയ (നിലമ്പൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ), ഷക്കീല (സിവിൽ പൊലീസ് ഓഫിസർ) നഫീസത്ത് ബീവി - (മാനേജർ സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ തിരുവനന്തപുരം), സുബൈദ (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്) സമീറ ഷക്കീര്‍ (സ്പെഷൽ വില്ലേജ് ഓഫിസർ, തൃശൂർ), ജുമൈല - (മഞ്ചേരി കോടതി ഓഫിസർ) എന്നിവരാണ് സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
