മിന: പ്രാർഥിക്കാൻ മാത്രമായൊരു നഗരം
text_fieldsജിദ്ദ: പ്രാർഥനയുടെ മാത്രം തെരുവാണ് മിന. അസാധാരണമാംവിധം ജനസാഗരമൊഴുകുന്ന താഴ് വാരം. വർഷത്തിൽ കുറഞ്ഞ ദിവസങ്ങളിൽ മാത്രമുണരുന്ന പട്ടണം. വടക്ക്, തെക്ക് ഭാഗങ്ങൾ മല കൾ നിറഞ്ഞ മിന പർവത താഴ്വര 16.8 ചതുരശ്ര കിലോമീറ്ററിലാണ് സ്ഥിതി ചെയ്യുന്നത്.
ഒ രോ വർഷവും 20 ലക്ഷത്തിലേറെ പേർ ഇവിടെ അഞ്ചു ദിവസത്തോളം താമസിച്ചുമടങ്ങുന്നു. ഹജ്ജിെൻ റ പ്രധാനകർമങ്ങളുടെ കേന്ദ്രസ്ഥലമാണ് മിന. ഇവിടെ താമസിച്ചുകൊണ്ടാണ് കർമങ്ങൾക്കുവേണ്ടിയുള്ള പാച്ചിലുകൾ. 2.5 ദശലക്ഷം ചതുരശ്ര മീറ്ററിൽ 19 വർഷം മുമ്പാണ് 206 ബില്യൺ റിയാൽ ചെലവഴിച്ച് അത്യധുനിക രീതിയിൽ അഗ്നിപ്രതിരോധ തമ്പുകൾ പണിതത്. ഇന്ന് ഒരു ലക്ഷത്തിലധികം തമ്പുകളുണ്ടിവിടെ.
25 ലക്ഷം തീർഥാടകർക്ക് താമസിക്കാനാകുമെന്നാണ് കണക്ക്. ഇതിനു പുറമെ മലഞ്ചെരുവുകളിൽ കൂറ്റൻ ബഹുനില കെട്ടിടങ്ങളും താമസത്തിനായി ഒരുക്കിയിട്ടുണ്ട്. തമ്പുകളിലെ പഴയ എയർകണ്ടീഷനിങ് സംവിധാനം മാറ്റി വൈദ്യുതി ചെലവ് കുറക്കുന്നതും ശീതികരണ ശക്തി കൂടിയതുമായ പുതിയ എയർ കണ്ടീഷൻ യൂനിറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.
ജല, വൈദ്യുതി കണക്ഷനുകൾ, ശൗച്യാലയങ്ങൾ എന്നിവയുടെ റിപ്പയറിങ് ജോലികൾ പൂർത്തിയാക്കി കുറമറ്റതാക്കി. തമ്പുകളുടെ സുരക്ഷക്കായി മുത്വവ്വഫ് സ്ഥാപനങ്ങൾ സ്ത്രീകളടക്കമുള്ളവരെ സെക്യൂരിറ്റി ജോലികളിൽ നിയോഗിച്ചിട്ടുണ്ട്. തമ്പുകളിൽ സൗകര്യം കൂട്ടുന്നതിെൻറ ഭാഗമായി ഇൗ വർഷം ചില മുതവ്വഫ് സ്ഥാപനങ്ങൾ പരീക്ഷണമെന്നോണം ബഹുനില തമ്പുകളും ഒരുക്കിയിട്ടുണ്ട്. വിപുലമായ സൗകര്യങ്ങളാണ് തീർഥാടകർക്കായി സൗദി ഭരണകൂടം ഒരുക്കിയിരിക്കുന്നത്.
സുരക്ഷ, ആരോഗ്യം, ജല, വൈദ്യുതി, ടെലിഫോൺ, മുനിസിപ്പാലിറ്റി, ഗതാഗതം, റെഡ്ക്രസൻറ് തുടങ്ങിയ വകുപ്പുകൾ തീർഥാടകർക്കു വേണ്ട എല്ലാ സൗകര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. തമ്പുകളുടെ അറ്റക്കുറ്റപ്പണികളും സംവിധാനങ്ങളും സജ്ജീകരണവും കൂടുതൽ മികച്ചതാക്കാനും പതിവിലും നേരത്തെയാണ് തമ്പുകൾ മുത്വവ്വഫ് സ്ഥാപനങ്ങൾക്ക് ഹജ്ജ് മന്ത്രാലയം കൈമാറിയത്. മൊത്തം മിനയുടെ 15 ശതമാനമൊഴികെയുള്ള സ്ഥലത്താണ് തമ്പുകൾ സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
