Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിലും മശാഇറിലും ...

മക്കയിലും മശാഇറിലും ഹാജിമാർക്ക്​ ‘ഫൈവ്​ ജി’ സേവനം

text_fields
bookmark_border
മക്കയിലും മശാഇറിലും  ഹാജിമാർക്ക്​ ‘ഫൈവ്​ ജി’ സേവനം
cancel
camera_alt????? ????????? ?????? ????????? ?????????? ??????? ??? ??????? ???????? ????????????? ????????????

ജി​ദ്ദ: മ​ക്ക, മ​ശാ​ഇ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തി​വേ​ഗ ഇ​ൻ​റ​ർ​െ​ന​റ്റ്​ സം​വി​ധാ​നം ‘ഫൈ​വ്​ ജി’ ​നെ​റ്റ്​​വ​ർ​ക്​ ല​ഭ്യ​മാ​വും. മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ജി​ദ്ദ ഗ​വ​ർ​ണ​റേ​റ്റ്​ ആ​സ്​​ഥാ​ന​ത്ത്​ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി മ​ന്ത്രി എ​ൻ​ജി. അ​ബ്​​ദു​ല്ല അ​ല്‍ സ​വാ​ഹ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു​ ഉ​ദ്​​ഘാ​ട​നം​. ഹ​ജ്ജ്​ ​വേ​ള​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ മി​ക​ച്ച സേ​വ​നം ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യം. അ​തോ​ടൊ​പ്പം തീ​ർ​ഥാ​ട​ക​രു​ടെ സേ​വ​ന​ത്തി​നാ​യി വി​വി​ധ ആ​പ്പു​ക​ളും പോ​ർ​ട്ട​ലു​ക​ളു​മൊ​രു​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട സ്​​മാ​ർ​ട്ട്​ ഹ​ജ്ജ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗം​കൂ​ടി​യാ​ണി​ത്​​.

ഫൈ​വ്​ ജി ​പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നാ​യ​ത്​ ഏ​റെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​താ​യി​ മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ പ​റ​ഞ്ഞു. ഇ​തു​പോ​ലു​ള്ള സേ​വ​ന​ങ്ങ​ൾ ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​മെ​ന്നും മ​ക്ക ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ഹ​ജ്ജ്​ ഒ​രു​ക്ക​ങ്ങ​ൾ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ക്ക​യി​ലും മ​ശാ​ഇ​റി​ലു​മു​ള്ള 37 സ്​​റ്റേ​ഷ​നു​ക​ൾ ന​വീ​ക​രി​ച്ചാ​ണ്​ ഫോ​ർ ജി ​സേ​വ​ന​ത്തോ​ടൊ​പ്പം ഫൈ​വ് ജി​ ​സേ​വ​നം​കൂ​ടി ഒ​രു​ക്കി​യ​ത്.

തീ​ർ​ഥാ​ട​ക​ർ​ക്ക്​ ആ​ശ​യ​വി​നി​മ​യ​ത്തി​ന്​ അ​തി​വേ​ഗ​വും പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത​യും ഇ​തു​വ​ഴി ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വാ​ര്‍ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​​െൻറ ത​യാ​റെ​ടു​പ്പു​ക​ളും ഈ ​വ​ര്‍ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ലെ പു​തി​യ പ​ദ്ധ​തി​ക​ളു​മ​ട​ങ്ങു​ന്ന റി​പ്പോ​ര്‍ട്ട് മ​ന്ത്രി ഗ​വ​ർ​ണ​ര്‍ക്ക് സ​മ​ര്‍പ്പി​ച്ചു.ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ല്‍ മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കി​യ വി​വി​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​മാ​ണ് സ്മാ​ര്‍ട്ട് ഹ​ജ്ജ് പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story