Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമനുഷ്യക്കടത്ത്​ തടയാൻ...

മനുഷ്യക്കടത്ത്​ തടയാൻ ശക്തമായ നടപടികളുമായി സൗദി അറേബ്യ

text_fields
bookmark_border
മനുഷ്യക്കടത്ത്​ തടയാൻ ശക്തമായ നടപടികളുമായി സൗദി അറേബ്യ
cancel

റി​യാ​ദ്​: തൊ​ഴി​ൽ റി​ക്രൂ​ട്ട്​​മ​െൻറി​​െൻറ മ​റ​വി​ൽ മ​നു​ഷ്യ​ക്ക​ട​ത്ത്​ ത​ട​യാ​ൻ ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളു​മാ​യി സൗ​ദി അ​റേ​ബ്യ. സ​ൽ​മാ​ൻ രാ​ജാ​വി​​െൻറ​യും കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​െൻറ​യും നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ൽ രാ​ജ്യം ഇ​ക്കാ​ര്യ​ത്തി​ൽ അ​തീ​വ ശ്ര​ദ്ധ​യോ​ടെ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നും​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. രാ​ജ്യാ​ന്ത​ര​മാ​ന​ത്തോ​ടെ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി മ​നു​ഷ്യ​ക്ക​ട​ത്തു​ക​ൾ ത​ട​യാ​ൻ ഇൗ ​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളും ലോ​ക​ത​ല​ത്തി​ലെ വി​വി​ധ അ​ധി​കാ​ര സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഉ​ട​മ്പ​ടി​ക​ൾ ഒ​പ്പു​വെ​ച്ച​താ​യും ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ഏ​ത്​ രീ​തി​യി​ലു​മു​ള്ള മ​നു​ഷ്യ​ക്ക​ട​ത്ത്​​ ത​ട​യാ​ൻ പ​ഴു​ത​ട​ച്ച നി​യ​മ​ങ്ങ​ള​ട​ങ്ങു​ന്ന ച​ട്ട​ക്കൂ​ട്‌ രൂ​പ​പ്പെ​ടു​ത്താ​ൻ ക​മീ​ഷ​ൻ മു​ഖ്യ പ​ങ്കാ​ണ്​ വ​ഹി​ക്കു​ന്ന​ത്. തൊ​ഴി​ൽ വാ​ഗ്​​ദാ​ന​ത്തി​​െൻറ മ​റ​വി​ൽ ച​തി​ക്ക​പ്പെ​ട്ട്​ ദു​ര​ന്ത​ങ്ങ​ളി​ൽ ചെ​ന്ന്​ പ​തി​ക്കാ​തി​രി​ക്കാ​ൻ മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും.

ഏ​തൊ​രാ​ളെ​യും വി​വേ​ച​ന​മി​ല്ലാ​തെ ഇ​ത്ത​രം ച​തി​ക​ളി​ൽ​പെ​ടാ​തെ സം​ര​ക്ഷി​ക്കും. കു​റ്റ​വാ​ളി​ക​ളെ ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കും. ഇ​ര​ക​ൾ​ക്ക്​ ആ​രോ​ഗ്യം, മാ​ന​സി​കം, നി​യ​മ​പ​രം തു​ട​ങ്ങി എ​ല്ലാ നി​ല​ക്കു​മു​ള്ള സം​ര​ക്ഷ​ണ​വും പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കും. മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​​രെ ആ​ഗോ​ള സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ വേ​ണ്ടി സൗ​ദി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളി​ൽ ആ​ദ്യ​ത്തേ​ത്​ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്ട്​​മ​െൻറു​മാ​യി റി​യാ​ദി​ൽ വെ​ച്ച്​ ഉ​ട​മ്പ​ടി ഒ​പ്പു​വെ​ച്ച​താ​ണ്. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ മൈ​ഗ്രേ​ഷ​നു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ക്കാ​നാ​യ​ത്​​ ര​ണ്ടാ​മ​ത്തെ നീ​ക്കം. മ​നു​ഷ്യ​ക്ക​ട​ത്ത്​ സം​ഭ​വ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ഉ​ത്ത​ര​വാ​ദി​ക​ളെ പി​ടി​കൂ​ടാ​നു​മാ​യി 107 അ​ധി​കാ​ര സം​വി​ധാ​ന​ങ്ങ​ൾ രാ​ജ്യ​ത്താ​ക​മാ​ന​മു​ള്ള പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​​െൻറ​യും അ​നു​ബ​ന്ധ ഏ​ജ​ൻ​സി​ക​ളു​ടെ​യും ശാ​ഖ​ക​ളി​ലൂ​ടെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി.

തൊ​ഴി​ൽ റി​ക്രൂ​ട്ട്​​മ​െൻറു​ക​ളു​ടെ മ​റ​വി​ൽ ആ​ളു​ക​ൾ ച​തി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ നി​യ​മ​ത്തി​​െൻറ അ​തി​ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മാ​ണ്​ ഉ​യ​ർ​ത്തു​ന്ന​ത്. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ളും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന്​ നി​രീ​ക്ഷി​ച്ച്​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള സ്ഥി​രം സം​വി​ധാ​ന​വും ന​ട​പ്പി​ലു​ണ്ട്. സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക്​ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന ഏ​ഴ്​ പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളി​ലെ സൗ​ദി എം​ബ​സി​ക​ളി​ൽ മു​സ്​​ന​ദ്​ സം​വി​ധാ​നം സ്ഥാ​പി​ക്കു​ക വ​ഴി മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ ത​ട​യ​ണ തീ​ർ​ത്തി​ട്ടു​ണ്ട്. സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക്​ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യെ അ​യ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ അ​ന​ധി​കൃ​ത മ​നു​ഷ്യ​ക്ക​ട​ത്ത്​ ന​ട​ക്കാ​തി​രി​ക്കാ​നും റി​ക്രൂ​ട്ടു​മ​െൻറ്​ ന​ട​പ​ടി​ക​ൾ സു​താ​ര്യ​മാ​ക്കാ​നും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മ​െൻറ്​ പൂ​ർ​ണ​മാ​യും നി​യ​മ​പ​രി​ര​ക്ഷ​യു​ടെ ക​ര​വ​ല​യ​ത്തി​ലൂ​ടെ​യാ​ക്കാ​നും ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ക​ഴി​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story