ദുരിതത്തിലായ ചന്ദ്രനും അബൂബക്കറിനും തുണയായി സാമൂഹികപ്രവർത്തകർ
text_fieldsറിയാദ്: കമ്പനി പൂട്ടിയതിനാൽ ജോലിയും ശമ്പളവും ഇല്ലാതെയും ഇഖാമ പുതുക്കാത്തതിനാൽ നിയമക്കുരുക്കിലായും ദുരിതത്തിൽ കഴിയുന്ന റാന്നി സ്വദേശി ചന്ദ്രെൻറയും (66) കണ്ണൂർ സ്വദേശി അബൂബക്കറിെൻറയും (63) വിഷയത്തിൽ സാമൂഹിക പ്രവർത്തകർ ഇടപെടുന്നു. നാലു പതിറ്റാണ്ടോളമായി സൗദിയിൽ കഴിയുന്ന ഇരുവരും, ഇവരുടെ ഫോർമാൻ തമിഴ്നാട് സ്വദേശി മനോഹരനും നിത്യജീവിത ചെലവുകൾക്കുപോലും പണമില്ലാതെ പ്രയാസപ്പെടുന്ന വിവരം സംബന്ധിച്ച് വാർത്ത കഴിഞ്ഞ ദിവസം ‘ഗൾഫ് മാധ്യമം’ ഉൾപ്പെടെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
ഇതു ശ്രദ്ധയിൽെപട്ട അൽജൗഫിലെ ഇന്ത്യൻ എംബസി വളൻറിയർകൂടിയായ സാമൂഹിക പ്രവർത്തകൻ സുധീർ ഹംസയുടെ നേതൃത്വത്തിലാണ് സഹായ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പട്ടണമായ അറാറിൽനിന്ന് 200 കിലോമീറ്റർ അകലെ അൽജൗഫ് പ്രവിശ്യയിലെ അമാരിയ എന്ന സ്ഥലത്താണ് തൊഴിലാളികളുള്ളത്. പ്രായത്തിെൻറ അവശതയും രോഗവുംമൂലം മൂവരുടെയും ജീവിതം പ്രയാസത്തിലാണ്. റിയാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ അറാർ ശാഖയിലെ ജീവനക്കാരാണ് ഇവർ. ചന്ദ്രനും അബൂബക്കറും 1982ലാണ് സൗദിയിലെത്തിയത്. വടക്കൻ മേഖലയിലെ റോഡ്, പാലം നിർമാണ പ്രവൃത്തികൾ കരാറെടുത്ത് നടത്തിയിരുന്ന കമ്പനിയുടെ പ്രവർത്തനം മൂന്നുവർഷം മുമ്പ് നിലച്ചു.
അന്നുമുതൽ തൊഴിലാളികൾക്ക് ശമ്പളവും മുടങ്ങി. രണ്ടു വർഷം മുമ്പ് ഇഖാമയുടെ കാലാവധി കഴിഞ്ഞു. അമാരിയയിലെ കമ്പനി വക സ്ഥലത്താണ് ഇവർ കഴിയുന്നത്. ഇഖാമ പുതുക്കാത്തതിനാൽ നിയമലംഘരുടെ അവസ്ഥയിലാണ്. പുറത്തിറങ്ങാനാവുന്നില്ല. മറ്റു ജോലികൾ തേടാനും കഴിയുന്നില്ല. കൈയിൽ പണവുമില്ല. തദ്ദേശവാസികൾ നൽകുന്ന ഭക്ഷണംകൊണ്ടാണ് ജീവൻ നിലനിർത്തുന്നത്. ഇഖാമ പുതുക്കി നിയമക്കുരുക്ക് അഴിച്ചും ആനുകൂല്യങ്ങളും ശമ്പളവും കൈപ്പറ്റിയും എത്രയും പെെട്ടന്ന് നാട്ടിൽ പോയാൽ മതിയെന്ന ചിന്തയിലാണ് മൂവരും. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടാനും നാട്ടിലേക്ക് തിരിച്ചയക്കാനും വേണ്ട പ്രവർത്തനങ്ങൾ നടത്തുെമന്ന് സുധീർ ഹംസ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
