Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 11:16 AM IST Updated On
date_range 29 July 2019 11:16 AM ISTകൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു
text_fieldsbookmark_border
camera_alt???????????? ???????? ?????? ??.???.???.??? ???????????????? ?????? ????? ????????? ???????????? ???????? ??????????? ??????????????????
ജിദ്ദ: ജിദ്ദയിൽനിന്ന് വിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാൻ പോവുന്ന മലയാളികളായ ആഭ്യ ന്തര ഹജ്ജ് തീർഥാടകർക്ക് വേണ്ടി ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ഹജ്ജുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട വിഷയത്തിൽ അബൂബക്കർ ദാരിമി ആലമ്പാടിയും, ഹജ്ജിെൻറ ആത്മീയത എന്ന വിഷയത്തിൽ മുസ്തഫ ബാഖവി ഊരകവും ക്ലാസെടുത്തു. സംശയങ്ങൾക്ക് മുസ്തഫ ഫൈസി ചേറൂർ മറുപടി നൽകി. കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് നാസർ ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, നാസർ മച്ചിങ്ങൽ, ജില്ല കമ്മറ്റി ചെയർമാൻ പി.വി ഹസ്സൻ സിദ്ദീഖ് ബാവു, റിയാദ് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ട്രഷറർ ഗഫൂർ കൊണ്ടോട്ടി, മണ്ഡലം ചെയർമാൻ എം.കെ നൗഷാദ്, ലത്തീഫ് പൊന്നാട് തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ അയക്കോടൻ സ്വാഗതവും കുഞ്ഞി മുഹമ്മദ് ഒളവട്ടൂർ നന്ദിയും പറഞ്ഞു.
മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ അയക്കോടൻ സ്വാഗതവും കുഞ്ഞി മുഹമ്മദ് ഒളവട്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
