മിനായിൽ ചൂടുകുറഞ്ഞ നടപ്പാതകൾ
text_fieldsജിദ്ദ: മിനായിൽ ചൂടുകുറഞ്ഞ നടപ്പാതകൾ ഒരുങ്ങി. പരീക്ഷണാർഥമാണ് നടപ്പാതകളിൽ ചൂട ു കുറക്കാനുള്ള പദ്ധതി നടപ്പാക്കിയത്. പ്രേത്യക നിറത്തിലുള്ള റോഡാണ് ഇതിനായി സജ്ജമ ായത്. ടാറിന് താഴെ സെൻസറുണ്ട്. ഇതുവഴി താപനില അറിയാം. അസ്ഫാല്റ്റ് എന്ന രാസപദാർഥമുപയോഗിച്ചാണ് ചൂടു കുറക്കുന്നത്.
15 മുതൽ 20 ശതമാനം വരെ ഇൗ റോഡിൽ ചൂടു കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണമെന്നോണം ജംറകളിലേക്കുള്ള നടപ്പാതയിൽ 3500 സ്ക്വയർ മീറ്ററിൽ ജപ്പാൻ കമ്പനിയായ സുമിതോമോയുമായി സഹകരിച്ച് മക്ക മുനിസിപ്പാലിറ്റിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഹജ്ജ് വേളയിൽ റോഡിലെ ചൂടു കുറക്കുകയാണ് ലക്ഷ്യമെന്ന് മശാഇർ കാര്യ മേധാവി എൻജി. അഹ്മദ് അൽമുൻശി പറഞ്ഞു.
വിജയകരമാവുകയാണെങ്കിൽ പുണ്യസ്ഥലങ്ങളിലെ മറ്റ് ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ചൂടിെൻറ അളവ് പരിശോധിച്ച് പദ്ധതി വിലയിരുത്താനുള്ള സംവിധാനങ്ങൾ സ്ഥലത്ത് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കൂടിയ ചൂടാണ് രേഖപ്പെടുത്തുകയെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
