ബലിമാംസം: 25 ഹജ്ജ് മിഷനുകളുമായി കരാർ ഒപ്പുവെച്ചു
text_fieldsജിദ്ദ: ബലിമാംസം പദ്ധതിയിൽ 25 ലധികം ഹജ്ജ് മിഷനുകളുമായി ഇസ്ലാമിക് െഡവലപ്മെൻറ് ബാങ്ക് കരാർ ഒപ്പുവെച്ചു. തീർഥാടകരുടെ സൗകര്യാർഥം ബലിമൃഗങ്ങളെ വാങ്ങി ബലികർമം നട ത്തുന്നതിനാണിത്.
സൗദിയിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും കോൺസൽമാരുമായി നടന്ന നീണ്ട കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കുമൊടുവിലാണ് ഹജ്ജ് മിഷനുകളുമായി കരാർ ഒപ്പുവെച്ചതെന്ന് ഇസ്ലാമിക് െഡവലപ്മെൻറ് ബാങ്ക് ഗ്രൂപ് മേധാവി എൻജി. വലീദ് ബിൻ അബ്ദുൽ അസീസ് വലീദ് പറഞ്ഞു.
ബലിമാംസ പദ്ധതി സംബന്ധിച്ച് തീർഥാടകരെ ബോധവത്കരിക്കുക ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ചകൾ. തമ്പുകളിൽ മാംസം എത്തിച്ചുകൊടുക്കുക, ബലികർമം കാണുന്നതിന് തീർഥാടകർക്ക് അവസരമുണ്ടാക്കുക എന്നിവ നടപ്പാക്കും.
അറവിന് നിശ്ചയിച്ച സ്ഥലത്തുവെച്ച് തന്നെ ബലിനടത്താനും പുണ്യസ്ഥലങ്ങളുടെ പരിസ്ഥിതി സംരക്ഷിക്കാനും വ്യവസ്ഥാപിതമല്ലാതെയുള്ള അറവുകൾ തടയുകയുമാണ് ബലി മാംസ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബലികർമം സ്വയം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
