Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൊ​ലീ​സ്...

പൊ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി പീ​ഡ​നം: മൂ​ന്നു പാ​ക്​ പൗ​ര​ന്മാ​രുടെ വ​ധ​ശി​ക്ഷ നടപ്പാക്കി

text_fields
bookmark_border
പൊ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി പീ​ഡ​നം: മൂ​ന്നു പാ​ക്​ പൗ​ര​ന്മാ​രുടെ വ​ധ​ശി​ക്ഷ നടപ്പാക്കി
cancel

ജി​ദ്ദ: ജി​ദ്ദ​യി​ൽ പൊ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി താ​മ​സ​സ്ഥ​ല​ത്ത് വ​നി​ത​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു പാ​കി​സ്​​താ​ന്‍ പൗ​ര​ന്മാ​ര്‍ക്ക് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. വ്യാ​ഴാ​ഴ്ച​യാ​ണ് സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

ജി​ദ്ദ​യി​ല്‍ പൊ​ലീ​സ് വേ​ഷ​ത്തി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി​യ മൂ​ന്നു പാ​കി​സ്​​താ​നി പൗ​ര​ന്മാ​രാ​ണ് വ​നി​ത​യെ പീ​ഡി​പ്പി​ച്ച​ത്. താ​മ​സ​സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി​ക​ള്‍ ആ​യു​ധ​ങ്ങ​ള്‍ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​നി​ത​യെ പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ്​ കേ​സ്. ക്രി​മി​ന​ല്‍ കോ​ട​തി വി​ധി അ​പ്പീ​ല്‍ കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും ശ​രി​വെ​ച്ച​തോ​ടെ​യാ​ണ്​ ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

Show Full Article
TAGS:saudi saudi news gulf news 
Next Story