ഹ​ജ്ജി​ന്​ ഇ​ന്തോ​നേ​ഷ്യ​ൻ വ​യോ​ധി​ക​നും  മ​ക്ക​ളും​ സ​ൽ​മാ​ൻ രാ​ജാ​വി​െൻറ അ​തി​ഥി​ക​ൾ

  • രാ​ജാ​വി​നോ​ടു​ള്ള അ​പേ​ക്ഷ വൈ​റ​ലാ​യി

ഉ​ഹി​യും പെ​ൺ​മ​ക്ക​ളും ഇ​ന്തോ​നേ​ഷ്യ​യി​ലെ സൗ​ദി അം​ബാ​സ​ഡ​ർ ഇ​സാം ബി​ൻ അ​ബ്ദ്​ അ​ൽ ത​ഖ​ഫി​ക്കൊ​പ്പം

ജി​ദ്ദ: ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്നു​ള്ള വ​ന്ദ്യ​വ​യോ​ധി​ക​നും ര​ണ്ട്​ പെ​ൺ​മ​ക്ക​ൾ​ക്കും ഹ​ജ്ജി​ന്​ അ​വ​സ​രം ല​ഭി​ച്ച​ത്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി. നൂ​റു​വ​യ​സ്സി​ന​ടു​ത്തു പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന ഉ​ഹി​യു​ടെ വി​ഡി​യോ സ​ന്ദേ​ശ​മാ​ണ്​ ന​വ​തി​യു​ടെ നി​റ​വി​ൽ അ​ഭി​ലാ​ഷ നി​ർ​വൃ​തി​ക്ക്​ തു​ണ​യാ​യ​ത​്. ത​നി​ക്ക്​ ഹ​ജ്ജ്​ ചെ​യ്യാ​ൻ അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും പ​ക്ഷേ, സാ​മ്പ​ത്തി​ക സ്​​ഥി​തി അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ഉ​ഹി​യു​ടെ ദ​യാ​വാ​യ്​​പ്​ നി​റ​ഞ്ഞ സ്വ​ര​ത്തി​ൽ  വി​ഡി​യോ പു​റ​ത്തു​വ​ന്ന​ത്​ ക​ഴി​ഞ്ഞ 16ാം തീ​യ​തി​യാ​ണ്. 

സ​ൽ​മാ​ൻ രാ​ജാ​വി​നോ​ട്​ അ​പേ​ക്ഷി​ക്കു​ന്ന​താ​യി​രു​ന്നു വി​ഡി​യോ. അ​റ​ബ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ത്​ പെ​െ​ട്ട​ന്ന്​ വൈ​റ​ലാ​യി. ഇ​ത്​ സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ​റ​ടു​ത്തെ​ത്തി​യ​തോ​െ​ട ഇ​വ​രെ രാ​ജാ​വി​​​​െൻറ അ​തി​ഥി​യാ​യി ഹ​ജ്ജി​ന്​ കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​ന​മാ​യി. ഇ​ത്ത​വ​ണ​ത്തെ ഹ​ജ്ജി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​​​​െൻറ അ​തി​ഥി​യാ​യി ഉ​ഹി​യും ര​ണ്ട്​ പെ​ൺ​മ​ക്ക​ളും ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കാ​നെ​ത്തും. ഇ​വ​ർ​ക്ക്​ ഹ​ജ്ജി​ന്​ അ​വ​സ​രം കി​ട്ടി​യ വാ​ർ​ത്ത​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്ക​യാ​ണ്. സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി​ക്കും ന​ന്ദി പ​റ​ഞ്ഞ്​ ഇ​വ​രു​ടെ വി​ഡി​യോ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Loading...
COMMENTS