കെ.എം.സി.സി റിവൈവ് സീസൺ രണ്ട്: സമാപന സമ്മേളനം വെള്ളിയാഴ്ച
text_fieldsറിയാദ്: ‘നവോത്ഥാനത്തിെൻറ വെളിച്ചമാവുക’ എന്ന വിഷയത്തിൽ റിയാദ് കെ.എം.സി.സി മലപ്പുറ ം ജില്ല കമ്മിറ്റി ഒരു വർഷമായി നടത്തുന്ന ‘റിവൈവ് സീസൺ രണ്ട്’ കാമ്പയിെൻറ സമാപന സമ്മേ ളനം വെള്ളിയാഴ്ച നടക്കും. റിയാദ് അസീസിയ നെസ്റ്റോ ഹൈപർമാർക്കറ്റ് ഓഡിറ്റോറിയത് തിൽ ഉച്ചക്ക് ഒന്നിന് പ്രതിനിധി സമ്മേളനത്തോടെ പരിപാടികൾക്ക് തുടക്കമാകും.
സമ് മേളനത്തിൽ മുസ്ലിംലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിനിധി സമ്മേളനം കൂടാതെ വൈകീട്ട് 4.30ന് കലാസാംസ്കാരിക -പരിപാടികൾ, ഏഴിന് പൊതുസമ്മേളനം എന്നിവയും അരങ്ങേറും.
കെ.എം.സി.സി കമ്മിറ്റികൾ മുഖേന മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണ് പ്രതിനിധി സമ്മേളനത്തിൽ പെങ്കടുക്കുന്നത്. പരിപാടികളിൽ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. ഡോക്യുമെൻററി പ്രദർശനം, പ്രവാസം: പ്രസന്ധിയും പരിഹാരങ്ങളും എന്ന വിഷയത്തിൽ ചർച്ച, തസ്കിയത്ത്, പൈതൃകം -നഭോ മണ്ഡലം, മദ്റസ ഫെസ്റ്റ്, ജ്ഞാനം, ക്വിസ് മത്സരം, കുടുംബ സംഗമം, ചർച്ച സംവാദം, ഹമീദ് വെട്ടത്തൂർ മെമ്മോറിയൽ സ്പോർട്സ് ഫെയർ, ലീഗിശൽ, പ്രബന്ധ രചന, വായന മത്സരം (അറിവരങ്ങ്), പുസ്തക പ്രസിദ്ധീകരണം, നൂർ ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് പദ്ധതി, നേതൃത്വ ശിൽപശാല, വെൽെഫയർ വിങ് ശിൽപശാല തുടങ്ങിയ പരിപാടികൾ കാമ്പയിൻ കാലത്ത് സംഘടിപ്പിച്ചെന്ന് ഭാരവാഹികൾ വിശദീകരിച്ചു.
പ്രവാസികളിൽ സമ്പാദ്യശീലവും സംരംഭകശീലവും വളർത്തുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത പദ്ധതിയാണ് ‘നൂർ ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ്.’ മാസംതോറും ചെറിയ ഗഡുക്കളായി നിക്ഷേപിച്ച് ബിസിനസിൽ പങ്കാളികളാകാനുള്ള അവസരമാണ് ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ നിക്ഷേപം നടത്തിയവർക്ക് രണ്ടുതവണ ലാഭം വിതരണം ചെയ്യാൻ സാധിച്ചതായും അവർ പറഞ്ഞു. സമാപന സമ്മേളനത്തിെൻറ പ്രചാരണാർഥം വിവിധ മണ്ഡലം കമ്മിറ്റികൾ ചേർന്ന് സഞ്ജീവ് ഭട്ട് ഐക്യദാർഢ്യ സംഗമം, ക്വിസ്, പ്രസംഗ, ഫോട്ടോഗ്രഫി മത്സരങ്ങൾ, ചർച്ച സംഗമം എന്നീ പരിപാടികളും സംഘടിപ്പിച്ചു. ജില്ല കമ്മിറ്റിയുടെ ഉപഘടകമായ ‘സംസ്കൃതി’യുടെ നേതൃത്വത്തിൽ കവിത പാരായണം, പ്രബന്ധരചന മത്സരങ്ങൾ എന്നിവയും അരങ്ങേറി.
വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് മുഹമ്മദ് ടി. വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ഭാരവാഹികളായ അഷ്റഫ് മോയൻ, യൂനുസ് കൈതക്കോടൻ, ലത്തീഫ് താനാളൂർ, മുനീർ വാഴക്കാട്, ഹമീദ് ക്ലാരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
