ജിദ്ദ കെ.എം.സി.സി 1400 വളൻറിയർമാരെ സേവനത്തിനയക്കും
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് വളൻറിയർ സേവനത്തിന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി 1400 പേര െ അയക്കും. ഇതിൽ 200 പേർ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഝാർഖണ്ഡ്, മഹാരാഷ്ട ്ര, അസം, ഡൽഹി, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളായിരിക്കുമെന്ന് സംഘടന അറിയിച്ചു.
സൗദി കെ.എം.സി സി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുണ്യഭൂമിയിൽ ഹാജിമാർക്കായി നടത്തുന്ന വിവിധ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ജിദ്ദയിൽ നിന്ന് െതരഞ്ഞെടുക്കപ്പെട്ട വളൻറിയർമാർക്കായി ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്. ജൂൈല 26ന് മൂന്ന് ബാച്ചുകളായി തിരിച്ച് സെൻട്രൽ കമ്മിറ്റി പരിശീലനം നൽകും.
ആഗസ്റ്റ് രണ്ടിന് 1400 വളൻറിയർമാർക്ക് ഒന്നിച്ച് പരിശീലനം നൽകും. പരിശീലനത്തിന് നാട്ടിൽ നിന്ന് പ്രമുഖ ട്രെയിനർമാരെ കൊണ്ടു വരുന്നുണ്ട്.
വളൻറിയർ കോഒാഡിനേഷനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 150 അംഗങ്ങൾ അടങ്ങുന്ന 15 ഉപസമിതികൾ പ്രവർത്തിച്ച് വരുകയാണ്. വെള്ളിയാഴ്ചകളിൽ ഹറം പരിസരത്ത് സേവനത്തിന് ഫ്രെഡെ ബാച്ചിനെ അയക്കും. മക്ക കെഎം.സി.സിയുമായി ചേർന്നാണ് ഫ്രെഡെ ബാച്ച് പ്രവർത്തിക്കുക.
ജിദ്ദ കെ.എം.സി.സി ഖാഇദെ മില്ലത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന ഹജ്ജ് സെൽ ഉപസമിതികളുടെ സംയുക്ത യോഗം മുൻ കെ.എം.സി സി നേതാവ് ഇ.പി ഉബൈദുല്ല ഉദ്ഘാടനം ചെയ്തു.
അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു.
അൻവർ ചേരങ്കെ, വി.പി. മുസ്തഫ, സി.കെ. റസാഖ് മാസ്റ്റർ, വി.പി അബ്ദു റഹ്മാൻ, സി.കെ അബ്ദുറഹ്മാൻ, നാസർ വെളിയംകോട്, ഉമ്മർ അരിപ്രാമ്പ്ര, മജീദ് പുകയൂർ, ഇസ്മായീൽ മുണ്ടക്കുളം, എ.കെ. ബാവ, ഇസ്ഹാഖ് പുണ്ടോളി, നാസർ മച്ചിങ്ങൽ, സി.സി. കരീം, അസീസ് കോട്ടോപാടം, ഗഫൂർ പട്ടിക്കാട്, ശിഹാബ് താമരകുളം, നിസാർ മടവൂർ, മുസ്തഫ ചെമ്പൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അബൂബക്കർ അരിമ്പ്ര സ്വാഗതവും ലത്തീഫ് മുസ്ലിയാരങ്ങാടി നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
