നിതാഖാത് മൂലം കമ്പനി പൂട്ടി: തൊഴിൽ നഷ്ടപ്പെട്ട യുവാവ് നാടണഞ്ഞു
text_fieldsദമ്മാം: സ്വദേശിവത്കരണം മൂലം പ്രതിസന്ധിയിലായ കമ്പനി അടച്ചുപൂട്ടിയതിനെത്തുടർന് ന് ദുരിതത്തിലായ മലയാളി യുവാവ് നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരം കിളിമാനൂർ പള്ളി ക്കൽ സ്വദേശി അരുൺ കുമാറാണ് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ കഴിഞ്ഞദിവസം നാട് ടിലേക്ക് മടങ്ങിയത്. രണ്ടുവർഷം മുമ്പാണ് സൗദിയിലെ ഒരു കെമിക്കൽ കമ്പനിയിൽ ജോലിക്കെത ്തിയത്. എന്നാൽ, ജോലിയിൽ കയറി ആറുമാസത്തിനുള്ളിൽതന്നെ നിതാഖാത് മൂലം കമ്പനി അടച്ചുപൂട്ടുകയും കൂടെ ജോലിചെയ്തിരുന്ന മിക്ക തൊഴിലാളികളും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
എന്നാൽ, പിടിച്ചുനിൽക്കാനായി മറ്റൊരു സ്ഥാപനത്തിലേക്ക് അരുൺ സ്പോൺസർഷിപ് മാറ്റിയിരുന്നു. പുതിയ സ്ഥാപനം അരുണിെൻറ ഇഖാമ പുതുക്കാനോ ഇൻഷുറൻസ് എടുത്തുനൽകാനോ തയാറായില്ല. ഒന്നര വർഷത്തോളം താമസ രേഖകളില്ലാതെ ജോലിചെയ്യേണ്ടിവന്ന അരുൺ കുമാറിന് നാലുമാസമായി ശമ്പളവും ലഭിച്ചിരുന്നില്ല.
ഇതോടെ, തെൻറ താമസരേഖകൾ പുതുക്കുകയോ അതല്ലെങ്കിൽ ഫൈനൽ എക്സിറ്റിൽ നാട്ടിലയക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അരുൺ നിരവധി തവണ കമ്പനിയധികൃതരെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടാവാത്തതിനാൽ ഇന്ത്യൻ സോഷ്യൽ ഫോറത്തിെൻറ സഹായം തേടുകയായിരുന്നു.
തുടർന്ന് ഫോറം നേതാക്കളായ അലി മാങ്ങാട്ടൂർ, ഷാൻ ആലപ്പുഴ എന്നിവർ വിഷയത്തിൽ ഇടപെടുകയും സ്ഥാപനയുടമയുമായി ചർച്ചനടത്തി നാട്ടിൽപോകാനുള്ള വഴിയൊരുക്കുകയുമായിരുന്നു. ഇന്ത്യൻ സോഷ്യൽ ഫോറം നൽകിയ ടിക്കറ്റിൽ ബുധനാഴ്ച നാട്ടിലെത്തിയ അരുണിനെ എയർപോർട്ടിൽ മാതാവ് ശോഭ, ഭാര്യ വൈഷ്ണവി എന്നിവർ സ്വീകരിച്ചു.
ഫോറം പ്രവർത്തകരായ ശിഹാബുദ്ദീൻ മന്നാനി, സ്വാലിഹ് മൗലവി, യൂസുഫ് കരിമ്പുവിള, നിസാർ കുട്ടി എന്നിവർ അരുണിെൻറ വീട്ടിൽ സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
