മലയാളി ഹാജിമാർ ഉംറയുടെ ആത്മനിർവൃതിയിൽ
text_fieldsമക്ക: അല്ലാഹുവിെൻറ വിളിക്ക് ഉത്തരം നൽകാൻ മനസ്സും ശരീരവും പാകപ്പെടുത്തി പുണ്യഭൂമി യിൽ എത്തിയ മലയാളി തീർഥാടകർ മക്കയും കഅ്ബയും വിശുദ്ധ ഹറമും ആദ്യമായി ദർശിച്ചു.
ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വിവിധ സന്നദ്ധ സംഘടന വളൻറിയർമാരുമാണ് ഹാജിമാരെ ഉംറ നിർവ ഹിക്കാനായി ഹറമിൽ എത്തിച്ചത്. അസീസിയ ഹാജിമാർ ഹജ്ജ് മിഷൻ ഒരുക്കിയ പ്രത്യേക ബസുകളിൽ ആണ് ഹറമിൽ എത്തിയത്.
ഇരു കൈകളും ഉയർത്തി പ്രാർഥനനിർഭരമായ മനസ്സും നിറകണ്ണുകളുമായി വികാരഭരിതരായി അവർ ദൈവഗേഹത്തിെൻറ അങ്കണത്തിൽ ആദ്യചുവടുകൾ െവച്ചു. പ്രായാധിക്യവും യാത്രാക്ഷീണവും വകവെക്കാതെ ഇഹ്റാം വസ്ത്രമണിഞ്ഞ് ചുണ്ടിൽ തൽബിയത്ത് മന്ത്രങ്ങളുമായി കഅ്ബയുടെ ചാരത്ത് അണഞ്ഞു. ചൊവ്വാഴ്ച രാത്രി ഉംറ നിർവഹിച്ച ഹാജിമാർ പുലർച്ച വൈകിയാണ് താമസകേന്ദ്രങ്ങളിൽ തിരിച്ചെത്തിയത്. ആദ്യദിനം പലരും വഴിതെറ്റി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. വളൻറിയർമാരാണ് ഇവരെ റൂമുകളിൽ എത്തിച്ചത്.
ഹജ്ജ് മിഷൻ ഹറം ട്രാക്ക് ഫോഴ്സ് വളൻറിയർമാർ 24 മണിക്കൂർ ഹറം പ്രധാന കവാടങ്ങളിൽ സേവനത്തിനുണ്ട്.
മലയാളി സന്നദ്ധ സംഘടന വളൻറിയർമാരും സേവനത്തിന് മുഴുസമയവും ഉണ്ട്. ജോലിസമയം കഴിഞ്ഞ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്.
മക്കയിലെത്തുന്ന ആദ്യ ദിവസത്തിൽ ഹജ്ജ് സർവിസ് കമ്പനികൾ ഹാജിമാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഭക്ഷണവുമായി വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരുമുണ്ട്.
പല ഹാജിമാരുടെയും ലഗേജുകൾ കാണാതാകുന്നതായി പരാതി ഉയരുന്നുണ്ട്. 1500 മലയാളി ഹാജിമാർ ഇതിനകം മക്കയിലെത്തി. ഈ മാസം 29ഓടെ മുഴുവൻ മലയാളി തീർഥാടകരും മക്കയിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
