Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൗദിയിൽ നമസ്​കാര സമയങ്ങളിൽ കടകൾ അടക്കുന്നത്​ തുടരും
cancel

ജി​ദ്ദ: സൗ​ദി​യി​ൽ 24 മ​ണി​ക്കൂ​ർ ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കു​മെ​ങ്കി​ലും ന​മ ​സ്​​കാ​ര സ​മ​യ​ങ്ങ​ളി​ൽ പ​തി​വു​പേ​ലെ ക​ട​ക​ൾ അ​ട​ക്കേ​ണ്ടി​വ​രും. ഇൗ ​രീ​തി​യി​ൽ മാ​റ്റ​മൊ​ന്നും ഉ​ണ്ടാ ​വി​ല്ല​ന്ന്​ മു​നി​സി​പ്പ​ൽ ഗ്രാ​മ​കാ​ര്യ​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി. ഖാ​ലി​ദ്​ അ​ൽ ദു​ഗ ൈ​ഥി​ർ അ​റി​യി​ച്ചു. പ്രാ​ർ​ഥ​നാ​വേ​ള​യി​ലെ ക​ട​യ​ട​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ തീ​രു​മാ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന മ​ന്ത്രി​സ​ഭാ തീ​രു​മാ​നം വ്യാ​പാ​ര മേ​ഖ​ല​ക്കൊ​പ്പം ടൂ​റി​സം രം​ഗ​ത്തും ഗു​ണം ചെ​യ്യു​മെ​ന്നാ​ണ്​ വ്യാ​പാ​ര​മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള വി​ല​യി​രു​ത്ത​ൽ. പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന വ​ള​ർ​ച്ച​യും ടൂ​റി​സം രം​ഗ​ത്തെ നേ​ട്ട​വും ല​ക്ഷ്യ​മി​ട്ടാ​ണ്​ തീ​രു​മാ​നം. നി​ശ്ചി​ത ഫീ​സ്​ അ​ട​ച്ച്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കാ​യി​രി​ക്കും അ​നു​മ​തി. ഇ​തി​ന്​​ അ​ത​ത്​ മു​നി​സി​പ്പ​ൽ അ​തോ​റി​റ്റി​ക​ൾ​ക്കാ​ണ്​ അ​ധി​കാ​രം.

പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ രാ​ജ്യ​ത്തി​​െൻറ ജി.​ഡി.​പി നി​ര​ക്ക് വ​രു​മാ​നം 20 ശ​ത​മാ​ന​ത്തി​ല്‍നി​ന്ന് 35 ശ​ത​മാ​ന​ത്തി​ലേ​ക്കെ​ത്തു​മെ​ന്ന് മു​ന്‍ശ​ആ​ത്ത് ഗ​വ​ര്‍ണ​ര്‍ സാ​ലി​ഹ് അ​ല്‍ റ​ഷീ​ദ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ചെ​റു​കി​ട മ​ധ്യ നി​ല​വാ​ര​ത്തി​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ല്‍നോ​ട്ടം വ​ഹി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് മു​ന്‍ശ​ആ​ത്ത്. തീ​രു​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക് നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്ന​ത് അ​ന്താ​രാ​ഷ്​​ട്ര പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ തെ​ളി​ഞ്ഞ​താ​ണെ​ന്ന് ഗ്രാ​മ​കാ​ര്യ മ​ന്ത്രി ഇ​ൻ​ചാ​ർ​ജ്​ ഡോ. ​മാ​ജി​ദ് അ​ൽ ഖ​സ​ബി വ്യ​ക്​​ത​മാ​ക്കി.

ന​മ​സ്കാ​ര സ​മ​യ​ങ്ങ​ളി​ല്‍ ചെ​റു​കി​ട - മ​ധ്യ​നി​ല​വാ​ര സ്ഥാ​പ​ന​ങ്ങ​ള്‍‌ സാ​ധാ​ര​ണ രീ​തി തു​ട​രും. അ​തേ​സ​മ​യം, വ​ന്‍കി​ട മാ​ളു​ക​ളി​ല്‍ ന​മ​സ്കാ​ര​ത്തി​ന് പ്ര​ത്യേ​ക സൗ​ക​ര്യ​മു​ള്ള​തി​നാ​ല്‍ അ​വ​ര്‍‌​ക്ക് ത​ല്‍സ്ഥി​തി തു​ട​രാ​നു​മാ​കും. സാ​ധാ​ര​ണ ക​ട​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ന​മ​സ്​​കാ​ര​വേ​ള​യി​ലെ ക​ട​യ​ട​ക്ക​ൽ വ​ലി​യ ആ​ശ്വാ​സ​ത്തി​േ​ൻ​റ​താ​ണ്. പൊ​തു​വെ സൗ​ദി അ​റേ​ബ്യ​യി​ലെ കാ​ലാ​വ​സ്​​ഥ കാ​ര​ണം പ​ക​ൽ ന​ഗ​ര​ങ്ങ​ളി​ലെ വ്യാ​പാ​ര​മേ​ഖ​ല​ക​ളി​ൽ തി​ര​ക്ക്​ കു​റ​വാ​യി​രി​ക്കും. എ​ന്നാ​ൽ, രാ​ത്രി​യി​ലാ​ണ്​ കു​ടും​ബ​ങ്ങ​ള​ട​ക്കം ഷോ​പ്പി​ങ്ങി​ൽ സ​ജീ​വ​മാ​വു​ന്ന​ത്. 12 മ​ണി​ക്ക്​ ക​ട​ക​ൾ അ​ട​ക്കേ​ണ്ട​തി​നാ​ൽ 11 മ​ണി​യോ​ടു​കൂ​ടി ത​ന്നെ ക​ട​ക​ൾ അ​ട​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ്.

പു​തി​യ സൗ​ക​ര്യം ല​ഭ്യ​മാ​യാ​ൽ രാ​ത്രി കൂ​ടു​ത​ൽ സ​മ​യം ക​ട തു​റ​ന്നു​വെ​ക്കാം. വ​ൻ​കി​ട മാ​ളു​ക​ളാ​യി​രി​ക്കും സൗ​ക​ര്യം കൂ​ടു​ത​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story