Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

മാ​ലി​ന്യ​ശേ​ഖ​ര​ത്തി​ൽ തീ​പ​ട​ർ​ന്ന് ജു​ബൈ​ലി​ൽ വ​ൻ അ​ഗ്​​നി​ബാ​ധ

text_fields
bookmark_border
മാ​ലി​ന്യ​ശേ​ഖ​ര​ത്തി​ൽ തീ​പ​ട​ർ​ന്ന്  ജു​ബൈ​ലി​ൽ വ​ൻ അ​ഗ്​​നി​ബാ​ധ
cancel
camera_alt?????????? ????????????? ????????????????? ?????????????

ജു​ബൈ​ൽ: മാ​ലി​ന്യ​ശേ​ഖ​ര​ത്തി​ൽ തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ജു​ബൈ​ലി​ൽ വ​ൻ അ​ഗ്​​നി​ബാ​ധ. ജു​ബൈ​ൽ അ​ര ീ​ഫി ഏ​രി​യ​ക്ക്‌ സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. എ.​വൈ.​ടി.​ബി ക്യാ​മ്പി​നും പെ​ട്രോ​ൾ പ​മ്പി​നും ഇ​ട​യി​ലെ ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്താ​യി​രു​ന്നു തീ​പി​ടി​ത്തം. ആ​ള​പാ​യ​മി​ല്ല. മാ​ലി​ന്യ​ത്തി​ൽ എ​ങ്ങ​നെ തീ​പി​ടി​ത്ത​മു​ണ്ടാ​യി എ​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​ള​രെ​വേ​ഗം തീ​യും പു​ക​യും പ​രി​സ​ര​മാ​കെ നി​റ​യു​ക​യാ​യി​രു​ന്നു.

ധാ​രാ​ളം ഫാ​ക്ട​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ൽ ആ​ശ​ങ്ക പ​ര​ന്നി​രു​ന്നു. എ​ന്നാ​ൽ, സി​വി​ൽ ഡി​ഫെ​ൻ​സും മ​റ്റു അ​ധി​കൃ​ത​രും എ​ത്തി തീ ​പ​ട​രു​ന്ന​ത് ത​ട​ഞ്ഞു. ക​റു​ത്ത പു​ക വാ​നോ​ളം ഉ​യ​ർ​ന്ന​ത് ജു​ബൈ​ൽ ന​ഗ​ര​ത്തി​ൽ വ​രെ ദൃ​ശ്യ​മാ​യി​രു​ന്നു. അ​ത്യു​ഷ്ണ​മാ​വാം തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന്​ ആ​ളു​ക​ളെ മാ​റ്റി​യ ശേ​ഷം ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് സി​വി​ൽ ഡി​ഫ​ൻ​സ് പ്ര​വ​ർ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story