ഇന്ത്യയിലേക്ക് പണമയക്കാനുള്ള എസ്.ടി.സി പേ സംവിധാനത്തിന് തുടക്കം
text_fieldsറിയാദ്: സൗദി ടെലികോം കമ്പനിയുടെ പുതിയ സംരംഭമായ ‘എസ്.ടി.സി പേ’യിലൂടെ ലളിതമായ നട പടികളിലൂടെ ഇന്ത്യയിലേക്ക് വേഗത്തിൽ പണമയക്കാനുള്ള സംവിധാനം ഉദ്ഘാടനം ചെയ്തു. ഉലയയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഡോ. റാം ബാബു ഉദ്ഘാടനം ചെയ്തു. എസ്.ടി.സി പേ വൈസ് പ്രസിഡൻറ് അഹമ്മദ് അൽഅനസി ഇൗ സംവിധാനത്തെ സദസ്സിന് പരിചയപ്പെടുത്തി.
വി.എഫ്.എസ് ഗ്ലോബൽ പ്രതിനിധി ഹാരിസ് മൂസ, എയർ ഇന്ത്യ മാനേജർ മാരിയപ്പൻ, എസ്.ടി.സി പേ റെമിറ്റൻസ് ഹെഡ് മുഹമ്മദ് അൽസൈഹാനി, മാർക്കറ്റിങ് ഹെഡ് അബ്ദുറഹ്മാൻ, കൺട്രി മാനേജർ നിഷാദ് ആലംകോട്, ഇൻറർനാഷനൽ എനർജി ഫോറം ഹെഡ്ക്വാർേട്ടഴ്സിലെ ഉദ്യോഗസ്ഥൻ ഇബ്രാഹിം സുബ്ഹാൻ, സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ഡോ. അഷ്റഫ് എന്നിവർ സംസാരിച്ചു.
ഹിബ അബ്ദുൽ അസീസ്, ഹുദാ അബ്ദുൽ അസീസ് എന്നിവർ ഖുർആൻ പാരായണം നിർവഹിച്ചു. സജിൻ നിഷാൻ അവതാരകനായി. തുടർന്ന് നടന്ന ചോദ്യോത്തര പരിപാടിയിൽ നിരവധിപേർക്ക് 500 റിയാൽ നമ്മാനമായി അവരുടെ മൊബൈൽ വാലറ്റുകളിൽ ലഭ്യമാക്കി. മാധ്യമ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
റാഫിൾ കൂപ്പണിലൂടെ തെരഞ്ഞെടുത്ത അഞ്ചുപേർക്ക് സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു. അതിഥികളെ സ്വീകരിച്ച മർവ റിയാസിനും ഹിബ അബ്ദുൽ അസീസ്, ഹുദാ അബ്ദുൽ അസീസ് എന്നിവർക്കും മൊബൈൽ ഫോണുകൾ സമ്മാനമായി നൽകി. എസ്.ടി.സി പേ ഇൻറർനാഷനൽ റെമിറ്റൻസ് ഫോർ ഇന്ത്യൻ കോറിഡോർ എന്ന പേരിലുള്ള ഇൗ മൊബൈൽ ആപ് സംവിധാനത്തിലൂടെ ഇന്ത്യയിലെ എല്ലാ ബാങ്കുകളിലേക്കും നിമിഷ വേഗത്തിൽ ഏതു സമയത്തും പണമയക്കാം. ഇന്ത്യയിലെ അവധി ദിവസങ്ങളിൽ പോലും ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യാനാവും. പണമയച്ചുകഴിഞ്ഞാൽ അത് ട്രാക്ക് ചെയ്യാനാവും. ഉദ്ഘാടനം പ്രമാണിച്ച് ആഗസ്റ്റ് 25 വരെ അഞ്ച് റിയാൽ മാത്രമാണ് റെമിറ്റൻസ് ഫീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
