മക്കയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ സുസജ്ജം –കോൺസൽ ജനറൽ
text_fieldsമക്ക: ഇന്നു മുതൽ മക്കയിലെത്തുന്ന ഹാജിമാർക്ക് എല്ലാവിധ സൗകര്യങ്ങളും സജ്ജമാണെന്ന് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ െശെഖ് ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. ജൂൺ നാലിന ് മദീനയിലെത്തിയ ആദ്യ സംഘം ഹാജിമാരാണ് അവിടെ എട്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെ മക്കയിലേക്ക് തിരിക്കുക. ഹജ്ജ് ഓപറേഷൻ കമ്പനികൾ നൽകുന്ന പ്രത്യേക ബസുകളിലാണ് ഹാജിമാരെ മക്കയിൽ എത്തിക്കുന്നത്. ബസിൽ ഉൾക്കൊള്ളിക്കാൻ കഴിയാത്ത ബാഗേജുകൾ എത്തിക്കാൻ പ്രത്യേക വാഹനങ്ങൾ ഹജ്ജ് മിഷൻ ഏർപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. മക്കയിലെ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വിവിധ സന്നദ്ധ സംഘടന പ്രവർത്തകരും ആദ്യമെത്തുന്ന ഹാജിമാരെ സ്വീകരിക്കാൻ തയാറെടുപ്പിലാണ്.
ബിൽഡിങ്ങുകൾ എല്ലാംതന്നെ ഇതിനോടകം പൂർണമായും തയാറായിക്കഴിഞ്ഞു. 16 ബ്രാഞ്ചുകളിലായാണ് ഹാജിമാർക്ക് താമസം ഒരുക്കിയിട്ടുള്ളത്. 15,772 ഹാജിമാർക്ക് നോൺ കുക്കിങ്, നോൺ ട്രാൻസ്പോർട്ടേഷൻ വിഭാഗത്തിൽ ഹറമിന് ഒരു ഒരു കിലോമീറ്റർ ചുറ്റളവിലാണ് താമസം ഒരുക്കിയിട്ടുള്ളത്. 1,21,909 ഹാജിമാർ അസീസിയയിലാണ് താമസം. 2319 ഹാജിമാർ അഞ്ചു റുബാത്ത്കളിലായി താമസിക്കും. 40,30 കിടക്കകളുള്ള രണ്ട് ഹോസ്പിറ്റലുകൾ അസീസിയയിലും 10 ബെഡുള്ള ഹോസ്പിറ്റൽ ഹറമിന് പരിസരത്തും ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയിട്ടുണ്ട്. കൂടാതെ 16 ബ്രാഞ്ചുകളിലായി ഓരോ ബ്രാഞ്ചിലും ഒരു ഡിസ്പെൻസറിയും ഒരുക്കിയിട്ടുണ്ട്. ഹാജിമാർ താമസിക്കുന്ന ബിൽഡിങ്ങുകൾ പെട്ടെന്ന് കണ്ടെത്തുന്നതിന് പ്രത്യേക മാപ്പ് പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
24 മണിക്കൂറും സഹായത്തിന് വിളിക്കാൻ 8002477786 എന്ന ടോൾ ഫ്രീനമ്പറും 00966543891481 എന്ന വാട്സ്ആപ് നമ്പറുമുണ്ട്. ആദ്യ ദിവസമെത്തിയ 5038 ഹാജിമാരാണ് വെള്ളിയാഴ്ച മക്കയിലെത്തുന്നത്. ഇവർക്ക് വിവിധ ബ്രാഞ്ചുകളിലാണ് താമസം ഒരുക്കിയിട്ടുള്ളത്. അസീസിയിലുള്ള ഹാജിമാരെ ഹറമിലേക്ക് തിരിച്ചെത്തിക്കാൻ 24 മണിക്കൂർ ബസ് സർവിസ് വെള്ളിയാഴ്ച മുതൽ ആരംഭിക്കും. 200 ഹാജിമാർക്ക് ഒരു ബസ് എന്ന അനുപാതത്തിലാണ് ബസുകൾ ക്രമീകരിച്ചിരിക്കുന്നത്. 2018 മോഡൽ പുതിയ ബസുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനകം ഇന്ത്യയിൽനിന്ന് 26,939 ഹാജിമാർ മദീനയിൽ ഇറങ്ങി. ജിദ്ദ ഹജ്ജ് ടെർമിനൽ വഴിയുള്ള ആദ്യസംഘം ഹാജിമാർ ഈ മാസം 20ന് മക്കയിലെത്തും. 63,000 ഹാജിമാർ മദീന എയർപോർട്ട് വഴിയും 77,000 ഹാജിമാർ ജിദ്ദ ഹജ്ജ് വഴിയുമാണ് ഇത്തവണ എത്തുന്നതെന്ന് കോൺസൽ ജനറൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
