ശറഫിയ്യ മലയാളി കൂട്ടായ്മ സെവൻസ്: പോരാട്ടങ്ങൾ തീപാറി; അടുത്ത ആഴ്ച സെമി
text_fieldsജിദ്ദ: ശറഫിയ്യ മലയാളി കൂട്ടായ്മ സെവൻസിെൻറ രണ്ടാംദിന മത്സരങ്ങൾ തീപാറും പോരാട്ട ത്തിെൻറതായി. കരുത്തരായ മൂന്ന് ടീമുകൾ മിന്നും ജയത്തോടെ സെമിഫൈനലിൽ പ്രവേശിച്ചു.
ആദ്യ മത്സരത്തിൽ അമാസി ടെലികോമിനെ ശക്തരായ അൽഹംറ ഫാൽകോൺസ് സൂഖ് കുറാബ് ഒന്നിനെതി രെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി. രണ്ടു ഗോൾ നേടിയ ഫാൽക്കൻസിെൻറ തൗഫീഖ് മികച്ച കളിക്കാരനായി.
ആവേശം നിറഞ്ഞ രണ്ടാം മത്സരത്തിൽ അൽറായി വാട്ടർ രണ്ടു ഗോളിന് ബ്ലാക് ആൻഡ് ബ്ലൂ മുദല്ലിഫിനെ പരാജയപ്പെടുത്തി. രണ്ട് ഗോൾനേടിയ അൽറായിയുടെ പാപ്പച്ചിയാണ് മികച്ച കളിക്കാരൻ. അവസാന മത്സരത്തിൽ സാഗൊ എഫ്.സിയെ തകർത്ത് ഫലസ്തീൻ എഫ്.സി മിന്നും വിജയം കരസ്ഥമാക്കി. ഒന്നിനെതിരെ ആറു ഗോളിനായിരുന്നു വിജയം.
കളിയിലെ താരമായത് ഫലസ്തീൻ എഫ്.സിയുടെ അസ്ലമാണ്. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് പി. ഷംസുദ്ദീൻ, അബ്ദുൽ ജലീൽ വെസ്റ്റേൺ യൂനിയൻ, സിഫ് ആൻഡ് എസ്.എം.കെ പ്രസിഡൻറ് ബേബി നീലാമ്പ്ര, ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് ഹക്കീം പാറക്കൽ, ഹാഷിം കോഴിക്കോട്, റിയാസ് മഞ്ചേരി, അൻവർ വല്ലാഞ്ചിറ, റാഫി കോഴിക്കോട്, പി.ആർ. സഹീർ, സലാം കാളികാവ്, ഇസ്മയിൽ കല്ലായി, സലിം ബായി ബർഗർ, ചെറിയ മുഹമ്മദ് ആലുങ്ങൽ, മജീദ് ജെ.എസ്.സി, സലിം നാണി, മൻസൂർ ഫാറൂക്ക് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ജാഫറലി പാലക്കോട്, സൈഫുദ്ദീൻ വാഴയിൽ, ബേബി നീലാമ്പ്ര എന്നിവർ മികച്ച കളിക്കാർക്ക് സമ്മാനങ്ങൾ നൽകി.
ബംബർ സമ്മാനത്തിന് അർഹനായ സലാം കാളികാവിന് നാസർ പുളിക്കൽ സമ്മാനം നൽകി. സെമി ഫൈനലുകൾ അടുത്ത വെള്ളിയാഴ്ച ഒമ്പത് മണിക്ക് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
