ജോലിക്കിടയിൽ വീണ് ഗുരുതര പരിക്കേറ്റയാളെ നാട്ടിലെത്തിച്ചു
text_fieldsറിയാദ്: ജോലിക്കിടയിൽ സ്കഫോൾഡിങ്ങിെൻറ മുകളിൽനിന്ന് വീണ് കൈകാലുകളിലെ എല്ല ുപൊട്ടി കിടപ്പിലായ മലയാളിയെ നാട്ടിൽ എത്തിച്ചു. റിയാദിൽനിന്ന് 500ഒാളം കിലോമീറ്ററ കലെ ഹഫർ അൽബാത്വിനിൽ ഇലക്ട്രീഷനായി ജോലി ചെയ്തിരുന്ന തൃശൂർ എടവിലങ്ങ് സ്വദേശ ി ജോസഫ് പയസിനെയാണ് (56) പ്രവാസി ജീവകാരുണ്യ പ്രവർത്തകരുടെ ശ്രമഫലമായി വിമാനത്തിൽ സ്ട്രെച്ചർ സൗകര്യമൊരുക്കി നാട്ടിലെത്തിച്ചത്. രണ്ടാഴ്ച മുമ്പാണ് സംഭവം.
നിർമാണത്തിലിരുന്ന കെട്ടിടത്തിൽ സ്കഫോൾങ്ങിെൻറ (തട്ട് ഗോവണി) മുകളിൽ കയറി വയറിങ് ജോലി ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. ഒരിടത്ത് പണി പൂർത്തിയാക്കി അടുത്തിടത്തേക്ക് നീങ്ങാൻ സഹജോലിക്കാരെ കൊണ്ട് ഗോവണി നീക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഇടത് തുടയെല്ലും ഇടത് കൈയും പൊട്ടി ഗുരുതര പരിക്കേറ്റു. ഹഫർ അൽബാത്വിൻ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയകൾ ചെയ്തില്ല.
ഇൻഷുറൻസ് കാലാവധി കഴിഞ്ഞതിനാൽ വലിയ പണച്ചെലവുള്ള വിദഗ്ധ ചികിത്സകളൊന്നും ചെയ്യാൻ കഴിയാതെ പോവുകയായിരുന്നു. തുടർന്നാണ് നാട്ടിൽ കൊണ്ടുപോകാൻ ഹഫറിലെ സാമൂഹിക പ്രവർത്തകൻ നസീറിെൻറ നേതൃത്വത്തിൽ ശ്രമം തുടങ്ങിയത്. നിരവധി ശ്രമങ്ങൾ നടത്തിയിട്ടും സൗദി എയർലൈൻസ് വിമാനത്തിൽ സ്ട്രെച്ചർ സൗകര്യത്തോടെ നാട്ടിൽ കൊണ്ടുപോകാനുള്ള അനുമതിയും ടിക്കറ്റും കിട്ടിയില്ല. പിന്നീട് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിെൻറ ശ്രമഫലമായി റിയാദിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോകാൻ സൗകര്യമൊരുങ്ങി.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 500 കിലോമീറ്റർ അകലെയുള്ളനിന്ന് റിയാദ് വിമാനത്താവളത്തിലെത്തിക്കുന്നതിന് ഹഫർ ആശുപത്രിയധികൃതർ ആദ്യം ആംബുലൻസ് അനുവദിക്കാമെന്ന് വാക്കുനൽകിയിരുന്നെങ്കിലും ചില സാേങ്കതിക കാരണങ്ങളാൽ അത് തടയപ്പെട്ടത് അവസാന നിമിഷം അനിശ്ചിതത്വങ്ങൾക്ക് ഇടയാക്കി. നസീറിെൻറയും സഹപ്രവർത്തകരായ ഖമറുദ്ദീൻ, മുജീബ് എന്നിവരുടെയും ശ്രമഫലമായി ഒരു വാനിലെ സീറ്റുകൾ ഇളക്കി മാറ്റി പകരം സ്ട്രെച്ചർ സീറ്റ് ഘടിപ്പിച്ച് അതിൽ കിടത്തി അതിവേഗത്തിൽ റിയാദ് വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള മുഴുവൻ ചെലവും നസീറാണ് വഹിച്ചത്. നാട്ടിലെത്തിയ ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
