ഫൈസലിയ പദ്ധതിക്കു കീഴിൽ ഹജ്ജ്, ഉംറ വിമാനത്താവളം
text_fieldsജിദ്ദ: ജിദ്ദക്കും മക്കക്കുമിടയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഫൈസലിയ പദ്ധതിക്കു ക ീഴിൽ ഹജ്ജ്, ഉംറ വിമാനത്താവളത്തിന് സ്ഥലമൊരുക്കിയതായി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ പറഞ്ഞു.
പദ്ധതി കരാറുകളും സഹകരണ ധാരണപത്രങ്ങളും ഒപ്പുവെക്കുന്ന ചടങ്ങി ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ ഏവിയേഷനുമായി സഹകരിച്ച് കിങ് അബ്ദുൽ അ സീസ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിച്ചായിരിക്കും വിമാനത്താവളം പ്രവർത്തിക്കുക. ചടങ്ങിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പദ്ധതിക്ക് സൽമാൻ രാജാവിെൻറ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഫൈസലിയ എന്ന പേരിലായിരിക്കും പദ്ധതി അറിയപ്പെടുകയെന്നും മക്ക ഗവർണർ പറഞ്ഞു.
പദ്ധതിക്കു കീഴിൽ നടപ്പാക്കാൻ പോകുന്ന വിവിധ സംരംഭങ്ങൾക്കായുള്ള കരാറുകളും ധാരണപത്രങ്ങളും ഒപ്പുവെച്ചു. വിഷൻ 2030 െൻറ ഭാഗമായുള്ള സോളാർ പദ്ധതിയാണ് ഇതിൽ പ്രധാനം. 2600 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന പദ്ധതിയാണിത്.മക്കയിലെ ജനസംഖ്യയും തീർഥാടകരുടെ എണ്ണത്തിലുണ്ടായേക്കാവുന്ന വർധനവും കണക്കിലെടുത്ത് അത്യാധുനിക സംവിധാനത്തോടും ഉയർന്ന നിലവാരത്തോടും കൂടിയാണ് പദ്ധതി നടപ്പാക്കാൻ പോകുന്നത്.
ജിദ്ദക്കും മക്കക്കുമിടയിൽ 2354 ചതുരശ്ര കിലോമീറ്ററിൽ നടപ്പാക്കാൻ പോകുന്ന ഭീമൻ വികസന പദ്ധതിയാണ് ഫൈസലിയ പദ്ധതി. 2017 ജൂലൈയിലാണ് മക്ക ഗവർണർ പദ്ധതി പ്രഖ്യാപനം നടത്തിയത്. ഏഴു ഘട്ടങ്ങളായി നടപ്പാക്കാൻ പോകുന്ന പദ്ധതിയുടെ ഒന്നാംഘട്ടം ഇൗ വർഷമാണ് ആരംഭിച്ചത്. ഹജ്ജ്, തീർഥാടകർക്കായി സ്വീകരണ കേന്ദ്രങ്ങൾ, താമസകേന്ദ്രങ്ങൾ, സൂക്കുകൾ, വിനോദ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങൾ, വിമാനത്താവളം, പോർട്ട്, കൃഷിയിടങ്ങൾ, സ്പോർട്സ് സിറ്റി തുടങ്ങിയവ ഉൾപ്പെട്ടതാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
