ഹാജിമാർക്ക് സേവനവുമായി മൊബൈൽ ആപ്ലിക്കേഷൻ
text_fieldsമക്ക: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് വികസിപ്പിച്ച ‘ഇന്ത്യൻ ഇൻഫർമേഷൻ സിസ്റ്റം’ മൊബൈൽ ആപ് ഹാജിമാര്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നു. ആപ് ഉപയോഗിച്ച് ഹാജിമാരു ടെ പാസ്പോർട്ട്, താമസം, വിമാന വിവരങ്ങൾ, ഹോസ്പിറ്റല്‍, അടുത്തുള്ള ഹോട്ടല്‍, ഷോപ്പിങ് മാള്‍, തങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലം എന്നിവ അറിയാം. അടിയന്തര സഹായത്തിനു വിളിക്കാവുന്ന സംവിധാനവും ആപ്പില്‍ ഉണ്ട്.
ഇതിനകം, ഒന്നേകാല്‍ ലക്ഷം പേര് ആപ് ഡൗൺ ലോഡ് ചെയ്തു. ഹാജിമാരുടെ സൗകര്യങ്ങളും സേവനങ്ങളും കൂടുതൽ മികവുറ്റതാക്കുന്നതിനും പരാതികള്‍ക്ക് എളുപ്പം പരിഹാരം കാണുന്നതിനും ആപ് സഹായകരമാണ്. ഹജ്ജ് മിഷെൻറ ഭാഗത്തുനിന്നുള്ള അറിയിപ്പുകളും നിര്‍ദേശങ്ങളും ആപ് വഴി ലഭിക്കും.
ഹജ്ജ് കർമങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ വിഡിയോ ഹജ്ജ് ഗൈഡ് ഉണ്ട്. ഹാജിക്ക് ബന്ധപ്പെട്ട ഹജ്ജ് വളൻറിയർ, സഹയാത്രികരായ ഹാജിമാർ എന്നിവരുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യവും ആപ്പിൽ ലഭ്യമാണ്. ൈപ്രവറ്റ് ഗ്രൂപ്പില്‍ എത്തുന്ന ഹാജിമാര്‍ക്കും വിവരങ്ങള്‍ ആപ്പിലൂടെ മനസ്സിലാക്കാം. ഇന്ത്യയില്‍നിന്നുള്ള അഭ്യന്തര തീര്‍ഥാടകര്‍ക്കും ആപ്പില്‍ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമുണ്ട്. ഇപ്പോള്‍ അന്ഡ്രോയിഡിലും ഐ. ഒ.എസിലും ആപ് ഡൗൺ ലോഡ് ചെയ്ത് ഉപയോഗിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
