‘െറഡ് സീ പദ്ധതി’ മേഖല ഹരിതാഭമാക്കാൻ നടപടി തുടങ്ങി
text_fieldsജിദ്ദ: സൗദിയിലെ വൻകിട ടൂറിസം പദ്ധതിയായ ‘െറഡ് സീ പദ്ധതി’ മേഖലയിൽ ചെടികൾ നട്ട് വ ളർത്തുന്നതിന് നടപടികൾ ആരംഭിച്ചതായി കമ്പനി വ്യക്തമാക്കി. മേഖലയുടെ പരിസ്ഥിതിക ്കനുയോജ്യവും ടൂറിസ്റ്റുകളെ ആകർഷിക്കും വിധത്തിലാണ് ചെടികൾ നട്ടുപിടിപ്പിക്കുക. ഇതിനായി നെസ്മ ഹോൾഡിങ്, പ്രഫഷനൽ ലാൻഡ് സ്കേപ്പ് എന്നീ രണ്ട് കമ്പനികളുമായി കരാറൊപ്പിട്ടു. പദ്ധതിക്കാവശ്യമായ പ്ലാൻ തയാറാക്കലും 100 ഹെക്ടർ സ്ഥലത്ത് കാർഷിക തോട്ടങ്ങൾ നടപ്പാക്കലും ഇൗ കമ്പനികളായിരിക്കും. 2030 ആകുേമ്പാഴേക്കും 15 ദശലക്ഷം ചെടികൾ തഴച്ചു വളരുന്ന ഏറ്റവും വലിയ കാർഷിക നഴ്സറി മേഖലയിലുണ്ടാകും.
പ്രാദേശിക ചെടികൾക്കു പുറമേ, മേഖലയുടെ കാലാവസ്ഥക്ക് അനുയോജ്യമായ വിവിധ ഇനം മരുഭൂചെടികൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യും. ജലസേചനത്തിനും ഉപ്പുവെള്ളം ശുദ്ധീകരിക്കുന്നതിനും ഉപയോഗിച്ച വെള്ളം റീസൈക്കിൾ ചെയ്യുന്നതിനുമെല്ലാം ഏറ്റവും നൂതനമായ സംവിധാനങ്ങളായിരിക്കും പദ്ധതിക്ക് കീഴിലുണ്ടായിരിക്കുകയെന്നും കമ്പനി വ്യക്തമാക്കി. അൽവജ്ഹ്, ഉംലജ്ജ് എന്നീ മേഖലകൾക്കിടയിൽ അമ്പതിലധികം ദീപുകളെ ഉൾപ്പെടുത്തി 3,40,000 കിലോ മീറ്റർ ചുറ്റളവിൽ നടപ്പാക്കുന്ന വൻകിട ടൂറിസം പദ്ധതിയാണ് റെഡ് സീ പദ്ധതി. വിഷൻ 2030 ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ പ്രഖ്യാപനം 2017 ജുലൈ 31നാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
