റാബിത്വ ജനറൽ സെക്രട്ടറിക്ക് െസനഗാൾ ഗ്രാൻഡ് മെഡൽ
text_fieldsജിദ്ദ: മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീ ം അൽഇൗസക്ക് െസനഗാൾ ഗവൺമെൻറിെൻറ ഗ്രാൻഡ് മെഡൽ. ലോകത്ത് മതസഹിഷ്ണുത പ്രചരിപ്പിക്കുന്നതിലും വിവിധ മത സംസ്കാരങ്ങൾക്കിടയിൽ സഹകരണവും െഎക്യവും ഉൗട്ടിയുറപ്പിക്കുന്നതിനും നടത്തിവരുന്ന ശ്രമങ്ങൾ മാനിച്ചാണ് പുരസ്കാരം.
െസനഗാൾ തലസ്ഥാനമായ ഡാകാറിൽ നടന്ന സ്വീകരണത്തിൽ പ്രസിഡൻറ് മക്കി സാൽ മുസ്ലിം വേൾഡ് ജനറൽ സെക്രട്ടറിയെ മെഡൽ അണിയിച്ചു. സ്വീകരണത്തിനും ഗ്രാൻഡ് സ്റ്റേറ്റ് മെഡൽ നൽകി ആദരിച്ചതിനും മുസ്ലിം വേൾഡ് ജനറൽ സെക്രട്ടറി നന്ദി പറഞ്ഞു. െസനഗാൾ സന്ദർശിക്കാനും രാഷ്ട്രീയ മത നേതൃത്വത്തെ കാണാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ലോകത്ത്, പ്രത്യേകിച്ച് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ മത, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ മുസ്ലിംവേൾഡ് ലീഗ് ചെയ്തു കൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
