സൗദി എയർലൈൻസ്: ഹജ്ജ് യാത്രക്ക് 165 വിമാനങ്ങൾ
text_fieldsജിദ്ദ: ആഭ്യന്തര, വിദേശയാത്ര സെക്ടറിൽ ഹജ്ജ് യാത്രക്ക് 165 വിമാനങ്ങളുണ്ടായിരിക്കുമ െന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി. 17 വിമാനങ്ങൾ അധിക സർവിസിനാണ്. തീർഥാടകരെ കൊണ ്ടുവരാൻ ലോകത്തെ 100ലധികം സ്ഥലങ്ങളിലേക്ക് സർവിസ് നടത്തും. ഇത്തവണ 12 ലക്ഷം തീർഥാടകരെയാണ് സൗദിയ ലക്ഷ്യമിടുന്നത്. മുൻവർഷത്തേക്കാൾ സൗദിയ വഴിയുള്ള യാത്രക്കാരുടെ എണ്ണം 10 ശതമാനം കൂടുമെന്നും സൗദി എയർലൈൻസ് വ്യക്തമാക്കി. വിമാനത്തിനുള്ളിലും വിവിധ സേവനകേന്ദ്രങ്ങളിലെ എല്ലാ വകുപ്പുകളിലും തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മികച്ചതാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി ജനറൽ മാനേജർ എൻജി. സ്വാലിഹ് അൽജാസിർ പറഞ്ഞു.
സിവിൽ ഏവിയേഷൻ അതോറിറ്റിയുമായുള്ള സഹകരണം മികച്ച സേവനങ്ങൾ ലഭ്യമാക്കാനും വിഷൻ 2030 ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ പൂർത്തിയാക്കാനും സഹായമായിട്ടുണ്ട്. യാത്ര തിരിക്കുേമ്പാൾതന്നെ മടക്കയാത്ര ബോർഡിങ് പാസ് നൽകുന്നതടക്കമുള്ള സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് ഹജ്ജ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണിത്. ഹജ്ജ് കഴിഞ്ഞയുടനെ ടിക്കറ്റ് ബുക്കിങ്ങിനായി ട്രാവൽസുകളിലെത്തി ഉറപ്പുവരുത്തേണ്ട ആവശ്യമില്ല. തീർഥാടകർ പൂരിപ്പിക്കേണ്ട കാർഡുകൾ ഹജ്ജ് സീസണു മുമ്പ് വിദേശ രാജ്യങ്ങളിലെ സ്റ്റേഷനുകളിലേക്ക് അയച്ചിട്ടുണ്ട്. വിവിധ ദേശക്കാരും ഭാഷക്കാരുമായവർക്കും ഹജ്ജ് സംബന്ധമായ ബോധവത്കരണത്തിന് വിമാനത്തിനകത്ത് ഹജ്ജ് വിഡിയോ പ്രദർശനമുണ്ടായിരിക്കും. ലഗേജുകൾ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ലഘുലേഖകളും ഒരുക്കിയിട്ടുണ്ട്. വേണമെങ്കിൽ അഡീഷനൽ സർവിസുകളേർപ്പെടുത്തുമെന്നും ജനറൽ മാനേജർ പ
റഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
