മിനായിൽ ഹജ്ജ് എക്സിബിഷന് തുടക്കം
text_fieldsമക്ക: ‘മശാഇർ 1’ എക്സിബിഷൻ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ ഉദ്ഘാട നം ചെയ്തു. ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദൻ, മേഖല ഗവർണറേറ്റ് അണ്ടർ സെ ക്രട്ടറി ഡോ. ഹിശാം ഫാലിഹ് എന്നിവരുടെ സാന്നിധ്യത്തിലാണ് എക്സിബിഷൻ ഉദ്ഘാടനം ചെ യ്തത്. തെക്കനേഷ്യൻ രാജ്യങ്ങൾക്കായുള്ള മുത്വവ്വഫ് സ്ഥാപനമാണ് മിനയിലെ ആസ്ഥാനത്ത് നാല് ദിവസം നീളുന്ന പ്രദർശനം ഒരുക്കിയിരിക്കുന്നത്. പുണ്യസ്ഥലങ്ങളിലെ സേവനങ്ങൾ മികച്ചതാക്കുക, താമസ പരിസരം നന്നാക്കുക, തീർഥാടകരുടെ പോക്കുവരവുകൾ എളുപ്പമാക്കുക എന്നിവ ലക്ഷ്യമിട്ടാണിത്. തീർഥാടന സേവനം മികച്ചതാക്കുന്ന പുതിയ കാഴ്ചപ്പാടുകളും വേണ്ട മാറ്റങ്ങളും വിവരിക്കുന്നതാണ് പ്രദർശനം. വിവിധ വകുപ്പുകളുടെ സേവനങ്ങളും ഉപകരണങ്ങളും തമ്പുകളുടെയും എയർ കണ്ടീഷനിങ് യൂനിറ്റുകളുടെ മാതൃകകളും പ്രദർശനത്തിലുണ്ട്.
ഹജ്ജ് സേവനങ്ങൾ മികച്ചതാക്കാൻ സഹായിക്കുന്നതാണ് എക്സിബിഷനെന്ന് ഹജ്ജ് മന്ത്രി പറഞ്ഞു. ഇൗ വർഷത്തെ ഹജ്ജ് പ്രവർത്തന പദ്ധതി നടപ്പാക്കാൻ ആരംഭിച്ചിട്ടുണ്ട്. 20 ലക്ഷം തീർഥാടകരുടെ സേവനത്തിനു വളരെ ശ്രദ്ധയോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ദുൽഖഅദ് ഒന്നു മുതൽ തീർഥാടകരുടെ വരവ് ആരംഭിക്കും. തീർഥാടകർ എത്തിയതു മുതൽ തിരിച്ചുപോകുന്നതു വരെ അവർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാണോയെന്ന് ഉറപ്പുവരുത്തുമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. വിവിധ ഹജ്ജ് സേന വിഭാഗങ്ങള്‍, സിവില്‍ ഡിഫെന്‍സ്, ഹെല്‍ത്ത് മിനിസ്ട്രി, ഹജ്ജില്‍ വിവിധ സേവനം നല്കുന്ന പ്രധാന കമ്പനികള്‍ എന്നിവ തങ്ങളുടെ സേവനങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.
സ്മാര്‍ട്ട് തംബ്, ഹോട്ടല്‍ കാപ്സുള്, ഡബ്ള്‍ ഡക്കര്‍ കൂടാരം എന്നിങ്ങനെ ഹാജി മാര്‍ക്ക് ലഭിക്കുന്ന പുതിയ ആശയങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്. സേവനം, സൗകര്യം, പരിസ്ഥിതി, സുരക്ഷ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ തലക്കെട്ടുകളില്‍ സെമിനാറുകള്‍ എക്സ്ബിഷെൻറ ഭാഗമായി എല്ലാദിവസവും രാത്രി നടക്കും. വിഷന്‍ 2030െൻറ ഭാഗമായി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സൗത്ത് ഏഷ്യന്‍ മുതവ്വഫ ചെയര്മാന് റാഫത്ത് ഇസ്മാഇല് ബദറുമായി നാല് സുപ്രധാന ധാരണപത്രങ്ങളില്‍ മക്ക ഡെപ്യൂട്ടി അമീര്‍ ബന്ദർ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് ഒപ്പുെവച്ചു. എക്സിബിഷന് കാണുന്നതിന് വൈകീട്ട് നാലു മുതല്‍ 11 വരെ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
