ജോലിക്കിടെ വീണ് പരിക്കേറ്റ ബിഹാർ സ്വദേശി അഞ്ചു മാസമായി ആശുപത്രിയിൽ
text_fieldsറിയാദ്: കെട്ടിട നിർമാണ ജോലിക്കിടെ നിലത്തുവീണ് പരിക്കേറ്റ ബിഹാർ സ്വദേശി അഞ്ചുമാ സമായി സൗദിയിലെ ആശുപത്രിയിൽ. പരിക്ക് ഭേദമായെങ്കിലും ഭാരിച്ച ചികിത്സച്ചെലവ് കെട ്ടാതെ ആശുപത്രിയിൽനിന്ന് വിടുതൽ ലഭിക്കുന്നില്ല. 10 വർഷമായി റിയാദിൽ കെട്ടിട നിർമാ ണ ജോലി നടത്തിയിരുന്ന മുസാഫിർ അലിയാണ് (51) റിയാദ് നഗരത്തിൽനിന്ന് 200 കിലോമീറ്റർ അ കലെ സാജിർ ജനറൽ ആശുപത്രിയിൽ കഴിയുന്നത്.
ശരീരത്തിലെ പരിക്കുകൾ ഭേദപ്പെെട്ടങ്ക ിലും മനസ്സിെൻറ സമനില തെറ്റിയ അവസ്ഥയിലാണ്. അഞ്ച് മാസം മുമ്പ് റിയാദിൽ നിർമാണ ജോലിചെയ്തുകൊണ്ടിരിക്കുേമ്പാഴാണ് കെട്ടിടത്തിെൻറ മുകളിൽനിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റത്. തലക്കും കൈകാലുകൾക്കും പരിക്കേറ്റ് പണിസ്ഥലത്ത് രക്തത്തിൽ കുളിച്ചു കിടന്ന ഇയാളെ ആരോ എടുത്ത് ശുമൈസിയിലെ കിങ് സഉൗദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടുമാസം ശുമൈസി ആശുപത്രിയിൽ കിടന്നു. ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിൽ 200 കിലോമീറ്റർ അകലെ സാജിർ ആശുപത്രിയിൽ കിടക്ക ഒഴിവായപ്പോൾ അങ്ങോട്ട് മാറ്റുകയായിരുന്നു.
ശുമൈസിയിൽ തിരക്കേറിയതുകൊണ്ടാണ് സാജിറിലേക്ക് മാറ്റിയത്. മൂന്നു മാസമായി സാജിറിലാണ്. ഇതിനിടയിൽ ശരീരത്തിലെ പരിക്കുകളെല്ലാം ഭേദമായി. എന്നാൽ, മനോനില തകരാറിലാണ്. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. ഇയാളെ കണ്ടെത്തി നാട്ടിലെത്തിക്കാൻ ബന്ധുക്കൾ സഹായം തേടിയതിനെത്തുടർന്ന് ഇന്ത്യൻ എംബസി ദവാദ്മിയിലെ സാമൂഹിക പ്രവർത്തകൻ ഹുസൈൻ അലി വഴി നടത്തിയ അന്വേഷണത്തിലാണ് സാജിർ ആശുപത്രിയിൽ കണ്ടെത്തിയത്.
അപകടമുണ്ടായതോ പരിക്കേറ്റതോ ഒന്നും നാട്ടിലുള്ള ഭാര്യയും മറ്റും അറിഞ്ഞിരുന്നില്ല. ഒരു വർഷം മുമ്പ് നാട്ടിൽവന്ന് മടങ്ങിയശേഷം വിവരമില്ലാതായതോടെയാണ് ബന്ധുക്കൾ അന്വേഷിക്കാനിറങ്ങിയത്. ഹുസൈൻ അലി സാജിറിലെ ആശുപത്രിയിലെത്തി ഇയാളെ കാണുകയും നാട്ടിൽ അയക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാൽ, ഡിസ്ചാർജ് കിട്ടാൻ ഭാരിച്ച ആശുപത്രി ബില്ല് തടസ്സമാണെന്ന് ഹുസൈൻ അലി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 45,000 റിയാലാണ് ബിൽ. ദിവസം 600 റിയാൽ എന്ന നിലയിൽ ഇനിയും കൂടും.
ബിൽ ഒഴിവാക്കാൻ ആശുപത്രി അധികൃതരെ കണ്ട് ചർച്ച നടത്തുകയാണ്. പാസ്പോർട്ട് എവിടെയാണെന്നറിയില്ല. അക്കാര്യം എംബസിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽനിന്ന് വിടുതൽ കിട്ടിയാൽ എംബസി ഒൗട്ട്പാസ് നൽകും. നാട്ടിൽ അയക്കാനുള്ള ചെലവും എംബസി വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
