Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ പുരാതന നഗരിയിൽ...

ജിദ്ദ പുരാതന നഗരിയിൽ പൈതൃകങ്ങളുടെ ആഘോഷരാത്രികൾ

text_fields
bookmark_border
ജിദ്ദ പുരാതന നഗരിയിൽ പൈതൃകങ്ങളുടെ ആഘോഷരാത്രികൾ
cancel

ജി​ദ്ദ: പൈ​തൃ​ക​ങ്ങ​ളെ നെ​ഞ്ചോ​ടു ചേ​ർ​ക്കു​ന്ന ആ​ഘോ​ഷ​രാ​​ത്രി​ക​ൾ തീ​ർ​ക്കു​ക​യാ​ണ്​ ജി​ദ്ദ അ​ൽ ബ​ല​ദ ി​ലെ സീ​സ​ൺ ഫെ​സ്​​റ്റി​വ​ൽ. നൂ​റ്റാ​ണ്ടി​​െൻറ അ​ട​യാ​ള​ങ്ങ​ൾ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന പൗ​രാ​ണി​ക വ​ഴ ി​ക​ളി​ലൂ​ടെ ഇൗ ​രാ​വു​ക​ളി​ൽ വെ​റു​തെ ന​ട​ന്നാ​ൽ മ​തി, മ​ന​സ്സി​ൽ ആ​ഹ്ലാ​ദ​ത്തി​​െൻറ ന​റു​നി​ലാ​വു​ദി​ക്ക ും. അ​ത്ര​മേ​ൽ ഹൃ​ദ​യ​ത്തി​ൽ ത​ട്ടും​വി​ധം അ​ല​ങ്കാ​ര​ങ്ങ​ളും പ​ഴ​മ​യു​ടെ ഒാ​ർ​മ​ക്കാ​ഴ​ച​ക​ളും ഒ​രു​ക്കി ​യി​രി​ക്ക​യാ​ണി​വി​ടെ. എ​ന്നാ​ൽ, ഒ​ട്ടും ആ​ഡം​ബ​ര​മി​ല്ലാ​ത്ത ആ​ഘോ​ഷ​മാ​ണ്​ ഇൗ ​ച​രി​ത്ര ന​ഗ​രി​യി​ൽ. പാ​ര​മ്പ​ര്യ​ത്തി​​െൻറ പ്രൗ​ഢി നി​റ​ച്ച പ​രി​സ​ര​മൊ​രു​ക്കി സ​ന്ദ​ർ​ശ​ക​രു​ടെ മ​നം നി​റ​യു​ന്ന അ​നു​ഭ​വ​മൊ​രു​ക്കു​ക​യാ​ണ്​ അ​ധി​കൃ​ത​ർ.
പ​ഴ​മ​യെ പോ​റ​ലേ​ൽ​പി​ക്കാ​തെ സൂ​ക്ഷി​ച്ച​തി​നാ​ൽ യു​െ​ന​സ്​​കോ പ​ട്ടി​ക​യി​ലി​ടം നേ​ടി​യ ജി​ദ്ദ ബ​ല​ദി​ലെ ‘സീ​സ​ൺ ജി​ദ്ദ ഫെ​സ്​​റ്റി​വ​ൽ’ ഒ​രു​ക്കു​ന്ന ആ​ഘോ​ഷ​രാ​വു​ക​ൾ ജ​ന​ത​യു​ടെ കി​നാ​വി​ലെ​ന്നു​മു​ദി​ച്ചു​നി​ൽ​ക്കും. ര​ണ്ടു​കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നു കാ​ണാ​നു​ണ്ട് ഇ​വി​ട​ത്തെ അ​ല​ങ്കൃ​ത തെ​രു​വ്.​ പൈ​തൃ​ക കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം നി​റ​വെ​ളി​ച്ച​ങ്ങ​ളി​ൽ ചേ​ലൊ​ത്ത കാ​ഴ്​​ച​യൊ​രു​ക്കു​ന്നു. പൊ​ളി​ഞ്ഞു വീ​ഴു​മെ​ന്നു​തോ​ന്നി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കു​പോ​ലും അ​ല​ങ്കാ​ര​മു​ണ്ട്.

പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന ആ​ര്യ​വേ​പ്പ്​ മ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മാ​ണീ തെ​രു​വി​ലെ​ങ്ങും. ഒാ​രോ മ​ര​ച്ചോ​ട്ടി​ല​ും ആ​റ​ബ്​ ആ​ഘോ​ഷ​ത്തി​​െൻറ ഫാ​നൂ​സ്​ വി​ള​ക്കു​ക​ൾ. യു​ഗ​ങ്ങ​ളു​ടെ ക​ഥ​ക​ൾ ചൊ​ല്ലു​ന്ന പൈ​തൃ​ക കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ലെ ചെ​റു​നി​ര​ത്തു​ക​ളി​ൽ കു​ടും​ബ​സ​മേ​ത​മൊ​ഴു​കു​ന്ന പു​രു​ഷാ​രം. അ​റേ​ബ്യ​ൻ അ​ത്ത​റും ഉൗ​ദും കു​ന്തി​രി​ക്ക​വും പ​ല​വ​ഴി​ക​ളി​ലൂ​ടെ സു​ഗ​ന്ധം പ​ര​ത്തു​ന്നു. വി​ദേ​ശി​ക​ൾ കൗ​തു​ക​ത്തോ​ടെ എ​ല്ലാ കാ​ഴ്​​ച​ക​ളും ഒ​പ്പി​യെ​ടു​ക്കു​ന്നു. ഏ​തു ദേ​ശ​ക്കാ​ര​നെ​യും ഒ​രു​പോ​ലെ സ്വീ​ക​രി​ക്കു​ന്ന സം​ഘാ​ട​ക​ർ. ഒാ​ർ​മ​ക​ളു​ടെ മ​ണി​കി​ലു​ക്കി പ​ര​മ്പ​രാ​ഗ​ത തെ​രു​വു​ക​ച്ച​വ​ട​ങ്ങ​ൾ. അ​റ​ബി​ക​ൾ​ക്ക്​ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത സൂ​ബി​യ​യും പ​ല​ഹാ​ര​ങ്ങ​ളും വി​ൽ​ക്കാ​ൻ പു​തു​ത​ല​മു​റ​ക്കാ​രി​ക​ൾ. ആ​ട്ടി​റ​ച്ചി​യും ക​ര​ളും വേ​വി​ച്ച്​ വി​ൽ​ക്കു​ന്ന​തി​​െൻറ മ​ണ​വും പു​ക​യും പ​ര​ക്കു​ന്ന തെ​രു​വ്. പാ​ര​മ്പ​ര്യ ഭ​ക്ഷ​ണം വി​ൽ​ക്കു​ന്ന ക​ട​ക​ൾ. അ​തി​ന​ു പ​രി​സ​ര​ത്ത്​ കു​ടും​ബ​സ​മേ​തം സ​മാ​ധാ​ന​ത്തോ​ടെ ഇ​രു​ന്നാ​സ്വ​ദി​ച്ച്​ ക​ഴി​ക്കു​ന്ന​വ​ർ. പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന യു​വാ​ക്ക​ളു​ടെ കൂ​ട്ട​ങ്ങ​ൾ.

വി​ദ്വ​ൽ​സ​ദ​സ്സു​ക​ൾ, സ​ദാ അ​റ​ബ്​ സം​ഗീ​തം പൊ​ഴി​ക്കു​ന്ന വേ​ദി​ക​ൾ​ക്കു​ മു​ന്നി​ൽ നി​റ​ഞ്ഞ സ​ദ​സ്സ്. ഇൗ ​വ​ഴി​ക​ളി​ലെ​ങ്ങും വി​ള​ക്കു​ക​ളു​ടെ ആ​ഘോ​ഷ​മാ​ണ്. മ​ന​സ്സി​ൽ അ​വാ​ച്യ​മാ​യ ന​ന​വ്​ പ​ര​ത്തു​ന്നു​ണ്ട്​ ഇൗ ​തെ​രു​വ്. ച​രി​ത്ര​ത്തി​ൽ ഹി​ജാ​സി​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജി​ദ്ദ​ക്കാ​രു​ടെ പു​രാ​ത​ന ന​ഗ​ര​മാ​ണി​ത്. പൗ​രാ​ണി​ക​ത​യെ പു​തി​യ ത​ല​മു​റ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്താ​നാ​ണ്​ ഇൗ ​ന​ഗ​രം അ​ധി​കൃ​ത​ർ പ​രി​പാ​ലി​ച്ചു​പോ​രു​ന്ന​ത്. ബി.​സി. 500 നോ​ട​ടു​ത്ത് ഒ​രു മ​ത്സ്യ ബ​ന്ധ​ന ഗ്രാ​മം സ്ഥാ​പി​ച്ചു​കൊ​ണ്ടാ​ണ് ജി​ദ്ദ​യി​ൽ ജ​ന​വാ​സം ആ​രം​ഭി​ച്ച​ത് എ​ന്നാ​ണ് ച​രി​ത്രം. ചെ​ങ്ക​ട​ലി​​െൻറ തീ​ര​ത്തെ ഇൗ ​പൗ​രാ​ണി​ക വ​ഴി​ക​ൾ സ്വ​ദേ​ശി​ക​ൾ​ക്കെ​ന്ന​പോ​ലെ ലോ​ക​ത്തെ ഏ​തു​സ​ഞ്ചാ​രി​ക്കു​മു​ന്നി​ലും തു​റ​ന്നു​വെ​ച്ചി​രി​ക്ക​യാ​ണ്​ അ​ധി​കൃ​ത​ർ. 41 ദി​വ​സ​മാ​ണ്​ ജി​ദ്ദ സീ​സ​ൺ ഫെ​സ്​​റ്റി​വ​ൽ. ന​ഗ​ര​ത്തി​നു മ​റ്റു പ​ല ഭാ​ഗ​ങ്ങ​ളി​ലും പ​ല​ത​രം പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്നു​ണ്ട്.

Show Full Article
TAGS:saudi saudi news gulf news 
Next Story