Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ സുപ്രധാന...

സൗദിയിലെ സുപ്രധാന നഗരങ്ങൾക്ക്​ ഇന്നുമ​ുതൽ 5ജി വേഗം

text_fields
bookmark_border
സൗദിയിലെ സുപ്രധാന നഗരങ്ങൾക്ക്​ ഇന്നുമ​ുതൽ 5ജി വേഗം
cancel

റി​യാ​ദ്​: സൗ​ദി​യി​ല്‍ 5ജി ​സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി. രാ​ജ്യ​ത്തെ ഔ​ദ്യോ​ഗി​ക ടെ​ലി​കോം ക​മ ്പ​നി​യാ​യ എ​സ്.​ടി.​സി​യാ​ണ് 5ജി ​സേ​വ​നം പ്ര​ഖ്യാ​പി​ച്ച​ത്. മൊ​ബൈ​ല്‍ വ​രി​ക്കാ​ര്‍ക്കും ഗാ​ർ​ഹി​ക ക​ണ​ക്​​ഷ​നാ​യും സേ​വ​നം ല​ഭ്യ​മാ​കും. അ​തി​വേ​ഗ ഇ​ൻ​റ​ര്‍നെ​റ്റി​​​െൻറ അ​ഞ്ചാം ത​ല​മു​റ​യാ​ണ് സൗ​ദി​യി​ലും ല​ഭ്യ​മാ​യ​ത്.
5ജി ​നെ​റ്റ്​​വ​ർ​ക്​ രാ​ജ്യ​ത്തി​​​െൻറ മു​ക്കി​ലും മൂ​ല​യി​ലും ഉ​ട​ന​ടി​യെ​ത്തും. വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ 5ജി ​സേ​വ​നം ല​ഭ്യ​മാ​കു​മെ​ന്നാ​ണ്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ച​ത്.

ഹോം ​റൗ​ട്ടേ​ഴ്സ് വ​ഴി​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സേ​വ​നം ല​ഭ്യ​മാ​വു​ക. മൊ​ബൈ​ലി​ലും വീ​ട്ടി​ലും ല​ഭി​ക്കു​ന്ന ക​ണ​ക്​​ഷ​ന്‍ പ്ര​ധാ​ന ഗു​ണം ചെ​യ്യു​ക നി​ർ​മി​ത ബു​ദ്ധി (ആ​ര്‍‌​ട്ടി​ഫി​ഷ്യ​ല്‍ ഇ​ൻ​റ​ലി​ജ​ന്‍സ്) മേ​ഖ​ല​യി​ലാ​ണ്. റോ​ബോ​ട്ടി​ക് ജോ​ലി​ക​ളി​ലും അ​തി​വേ​ഗ സേ​വ​നം ഇ​തു​വ​ഴി ല​ഭ്യ​മാ​കും. സൗ​ദി ടെ​ലി​കോം ക​മ്പ​നി​യു​ടെ സ​ഹ​ശ്രേ​ണി​യാ​ണ് കു​വൈ​ത്തി​ലെ വി​വ. ഇ​തി​ലും 5ജി ​സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്. ബ​ഹ്റൈ​നി​ലും വി​വ ഉ​ട​ന്‍ 5ജി ​സേ​വ​നം തു​ട​ങ്ങു​മെ​ന്നാ​ണ്​ വി​വ​രം.

Show Full Article
TAGS:saudi saudi news gulf news 
Next Story