Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ന്ദ​ർ​ശ​ക​ർ​ക്ക്​...

സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഹൃ​ദ്യാ​നു​ഭ​വം: അ​ൽ​ബാ​ഹ​യി​ൽ പു​തി​യ പാ​ർ​ക്ക്​ തു​റ​ന്നു

text_fields
bookmark_border
സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഹൃ​ദ്യാ​നു​ഭ​വം:  അ​ൽ​ബാ​ഹ​യി​ൽ പു​തി​യ പാ​ർ​ക്ക്​ തു​റ​ന്നു
cancel
camera_alt?????????????? ?????? ?????? ???? ???????? ??????????

അ​ൽ​ബാ​ഹ: അ​ൽ​ബാ​ഹ​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി പു​തി​യൊ​രു പാ​ർ​ക്ക്​ കൂ​ടി തു​റ​ന്നു. പെ​രു​ന്നാ​ൾ ആ​ഘോ ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​​ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഖ​യ്യി​മി​ൽ അ​മീ​ർ ഹു​സാം ബി​ൻ സ​ഉൗ​ദ്​ പാ​ർ​ക്ക്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. കൃ​ത്രി​മ ത​ടാ​ക​ങ്ങ​ളും വെ​ള്ള​ച്ചാ​ട്ട​വും പു​ല്ലു​ക​ൾ പ​തി​ച്ച മൈ​താ​ന​ങ്ങ​ളും​കൊ​ണ്ട്​ അ​ല​ങ്ക​രി​ച്ച പാ​ർ​ക്ക്​ അ​ൽ​ബാ​ഹ​യു​ടെ പ്ര​കൃ​തി ര​മ​ണീ​യ​ത​ക്ക്​ അ​നു​യോ​ജ്യ​മാ​യ​നി​ല​യി​ലാ​ണ്​​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 60 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്​ ചെ​ല​വ്.​ 1,50, 000 ച.​മീ​റ്റ​റി​ൽ പ​ര​ന്നു കി​ട​ക്കു​ന്ന ഉ​ല്ലാ​സ കേ​ന്ദ്രം കാ​ണാ​ൻ ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ്​ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഹു​സാം ബി​ൻ സ​ഉൗ​ദാ​ണ്​ ഉ​ല്ലാ​സ കേ​ന്ദ്ര​ത്തി​​െൻറ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. 8000 ച.​മീ​റ്റ​റി​ലാ​ണ്​ പ​ച്ച​പ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 36 ഇ​രി​പ്പി​ട​ങ്ങ​ളും 31 ത​ണ​ൽ കു​ട​ക​ളും 1400 വ​ൻ​മ​ര​ങ്ങ​ളും 4000ത്തോ​ളം ചെ​റി​യ മ​ര​ങ്ങ​ളു​മു​ണ്ട്. 1200 ച.​മീ​റ്റ​റി​ൽ കൃ​ത്രി​മ ത​ടാ​ക​ങ്ങ​ൾ, മു​റ്റ​ങ്ങ​ൾ, 10 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഫൗ​ണ്ട​നു​ക​ൾ, ത​ട്ട്​ ക​ട​ക​ൾ, 12 ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ, 700 മീ​റ്റ​ർ ന​ട​പ്പാ​ത, 55 ഒാ​ളം പേ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന മി​നി ട്രെ​യി​ൻ, ക​ളി​മൈ​താ​നം, ന​മ​സ്​​കാ​ര സ്ഥ​ല​ങ്ങ​ൾ, 500ഒാ​ളം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ പാ​ർ​ക്കി​​​െൻറ പ്ര​ത്യേ​ക​ത​ക​ളാ​ണ്. മേ​ഖ​ല​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര, നി​ക്ഷേ​പ​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന്​​ആ​ക്കം​കൂ​ട്ടു​ന്ന പാ​ർ​ക്കി​​െൻറ ശു​ചീ​ക​ര​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​യും മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ കീ​ഴി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story