ചെറുകിട, മൊത്തക്കച്ചവട മേഖലയിൽ സ്വദേശി ജോലിക്കാരുടെ എണ്ണത്തിൽ 25 ശതമാനം വർധന
text_fieldsജിദ്ദ: സൗദിയിലെ ചെറുകിട, മൊത്തക്കച്ചവട മേഖലയിൽ സ്വദേശി ജോലിക്കാരുടെ എണ്ണത്തിൽ 25 ശതമാനം വർധന. ഇൗവർഷം ആദ്യപാദത്തിെൻറ അവസാനത്തിൽ ജോലിക്കാരുടെ എണ്ണം ഏകദേശം 4,40,000 വരുമെന്നാണ് കണക്ക്. ഇക്കഴിഞ്ഞ വർഷം അവസാനത്തിൽ ഇത് 3,30,000 ആയിരുന്നു. ചെറുകിട, മൊത്ത കച്ചവട മേഖലകളിൽ സ്വദേശികളായ സ്ത്രീ ജോലിക്കാരുടെ എണ്ണം 1,66,135 ആണ്. ഇക്കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം അരലക്ഷത്തോളം സ്ത്രീകളുടെ വർധനവുണ്ടായിട്ടുണ്ട്. പുരുഷന്മാരുടെ എണ്ണം 2,73,709 ആണ്.
ചെറുകിട, മൊത്ത കച്ചവട മേഖലയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 20,49245 ആണ്. ഇതിൽ 16,09401 പേർ വിദേശികളാണ്. അതേസമയം, രാജ്യത്തെ വിവിധ മേഖലകളിൽ 2019ലെ ആദ്യ ക്വാർട്ടറിൽ തൊഴിൽ സാമൂഹിക മന്ത്രാലയം നടത്തിയ പരിശോധനകളുടെ എണ്ണം 1,49,000 ആണ്. 23000 തൊഴിൽനിയമ ലംഘനങ്ങൾ പിടികൂടിയിട്ടുണ്ട്. 700ഒാളം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയത്. നിയമലംഘനങ്ങളിൽ സ്വദേശികൾക്ക് മാത്രമാക്കിയ ജോലികളിൽ വിദേശികളെ ജോലിക്ക് നിയമിച്ചതാണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. പരിശോധന നടപടികൾ കുറ്റമറ്റതാക്കാനും എളുപ്പമാക്കാനും അടുത്തിടെയാണ് ‘തമാം’ എന്ന പേരിൽ പ്രത്യേക സംവിധാനം തൊഴിൽ മന്ത്രാലയം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
