Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാഴ്​ചയില്ലാത്തവർക്ക്​...

കാഴ്​ചയില്ലാത്തവർക്ക്​ ഖുർആൻ പാരായണത്തിനായി​ ​ഡിജിറ്റൽ ഖുർആനുമായി മിഷാൽ

text_fields
bookmark_border
കാഴ്​ചയില്ലാത്തവർക്ക്​ ഖുർആൻ പാരായണത്തിനായി​ ​ഡിജിറ്റൽ ഖുർആനുമായി മിഷാൽ
cancel
camera_alt??????????? ????????????

ജി​ദ്ദ: കാ​ഴ്​​ച​യി​ല്ലാ​ത്ത​വ​ർ​ക്ക്​ ഖു​ർ​ആ​ൻ പാ​രാ​യ​ണം ചെ​യ്യാ​ൻ ഡി​ജി​റ്റ​ൽ ബോ​ർ​ഡ്​ ഒ​രു​ക്കി മി​ഷ ാ​ൽ അ​ൽ ഹ​റ​സാ​നി എ​ന്ന സൗ​ദി യു​വാ​വി​​െൻറ കാ​രു​ണ്യ​ച്ചു​വ​ട്. അ​ന്ധ​ർ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ക​ത്തി ​ൽ മൊ​ബൈ​ൽ ഫോ​ൺ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത് ശ്ര​ദ്ധേ​യ​നാ​യ മി​ഷാ​ൽ പു​ണ്യ​ക​ര​മാ​യ മ​റ്റൊ​രു ക​ണ്ടു​പി​ടി​ത്ത​ത്തി​​െൻറ വ​ഴി​യി​ലാ​ണ്.

ബ്രെ​യി​ൽ ലി​പി​യി​ൽ ത​യാ​റാ​ക്കി​യ മു​സ്​​ഹ​ഫി​​െൻറ ഭാ​ര​ക്കൂ​ടു​ത​ൽ അ​ന്ധ​രാ​യ​വ​ർ​ക്ക്​ അ​സൗ​ക​ര്യ​മാ​വു​ന്നു​​വെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യാ​ണ്​ ഡി​ജി​റ്റ​ൽ ബ്രെ​യി​ലി ഖു​ർ​ആ​ൻ എ​ന്ന ആ​ശ​യം സാ​ക്ഷാ​ത്​​ക​രി​ക്കാ​നൊ​രു​ങ്ങി​യ​തെ​ന്ന്​ മി​ഷാ​ൽ പ​റ​യു​ന്നു. ഒ​രു ഇ​ല​ക്​​ട്രോ​ണി​ക്​ ബോ​ർ​ഡി​ൽ 28 കാ​ര​ക്​​ട​റു​ക​ൾ സ​ജ്ജ​മാ​ക്കി​യാ​ണ്​ ഡി​ജി​റ്റ​ൽ മു​സ്​​ഹ​ഫ്​ ഒ​രു​ക്കു​ന്ന​ത്. ഒാ​രോ കാ​ര​ക്​​ട​റി​ലും ആ​റ്​ ബ്രെ​യി​ൽ ലി​പി​ക​ളാ​ണ്. എ​ളു​പ്പ​ത്തി​ൽ ഖു​ർ​ആ​ൻ ആ​യ​ത്തു​ക​ളി​ലേ​ക്കും അ​ധ്യാ​യ​ങ്ങ​ളി​ലേ​ക്കും വി​ര​ലോ​ടി​ച്ച്​ വാ​യി​ക്കാ​മെ​ന്ന​താ​ണ്​ ഇ​തി​​െൻറ പ്ര​ത്യേ​ക​ത. ഇ​ത്​ സ​ജ്ജ​മാ​ക്കാ​ൻ അ​ന്ധ​രാ​യ​വ​രു​ടെ സ​ഹാ​യം​കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. ജോ​ലി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​വു​മെ​ന്ന്​ മി​ഷാ​ൽ പ​റ​ഞ്ഞു.

13ാം വ​യ​സ്സി​ൽ ത​ന്നെ നി​ര​വ​ധി ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളി​ലൂ​ടെ സൗ​ദി​യി​ൽ വാ​ർ​ത്ത​ക​ളി​ലി​ടം നേ​ടി​യ മി​ഷാ​ൽ ത​​െൻറ 30ാം വ​യ​സ്സി​ലാ​ണ് ഡി​ജി​റ്റ​ൽ ഖു​ർ​ആ​ൻ രൂ​പ​ക​ൽ​പ​ന തു​ട​ങ്ങി​യ​ത്. മ​ദീ​ന​യി​ലെ കി​ങ് ​ഫ​ഹ​ദ്​ ഖു​ർ​ആ​ൻ പ്രി​ൻ​റി​ങ്​​ സ​മു​ച്ച​യം സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ്​ ആ​ശ​യം ഉ​ദി​ച്ച​ത്. നി​ല​വി​ൽ ബ്രെ​യി​ൽ ലി​പി​യി​ലു​ള്ള ഖു​ർ​ആ​ൻ ആ​റ്​ വാ​ള്യ​ങ്ങ​ളു​ള്ള​താ​ണ്. ഇ​ത്​ കൈ​കാ​ര്യം ചെ​യ്യാ​ൻ കാ​ഴ്​​ച​യി​ല്ലാ​ത്ത​വ​ർ​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​യാ​സം ല​ഘൂ​ക​രി​ക്കാ​ൻ ത​​െൻറ ക​ണ്ടു​പി​ടി​ത്തം സ​ഹാ​യി​ക്കു​മെ​ന്ന്​ മി​ഷാ​ൽ പ​റ​യു​ന്നു. കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ സ​ർ​വ​ക​ലാ​ശാ​ല ഉ​പ​ദേ​ഷ്​​​ടാ​വ്​ കൂ​ടി​യാ​ണ്​ മി​ഷാ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story