ഹാക്കിങ്​ സാധ്യത: സാംസങ്​ ഫോണ്‍ ഉ​ട​ന്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണം

  • ഉപഭോക്താക്കള്‍ക്ക് സൈബര്‍ സുരക്ഷ വിഭാഗത്തി​െൻറ മുന്നറിയിപ്പ് ​

07:25 AM
12/06/2019

ജി​ദ്ദ: സൗ​ദി​യി​ലെ സാം​സ​ങ് ഫോ​ണ്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ദേ​ശീ​യ സൈ​ബ​ര്‍ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​​െൻറ മു​ന്ന​റി​യി​പ്പ്. സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ ഹാ​ക്ക് ചെ​യ്യ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​തി​നാ​ല്‍ ഫോ​ണ്‍ ഉ​ട​ന്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​നാ​ണ് മു​ന്ന​റി​യി​പ്പ്. ലൈ​സ​ന്‍സി​ല്ലാ​ത്ത ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ ഇ​ട​പാ​ട്​ വി​വ​ര​ങ്ങ​ളും ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ളും ചോ​ര്‍ത്തി​യേ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ലു​ണ്ട്. 

സാം​സ​ങ്​ സ്മാ​ര്‍ട്ട് ഫോ​ണു​ക​ളി​ല്‍ സൈ​ബ​ര്‍ ചാ​ര​ന്മാ​ര്‍ നു​ഴ​ഞ്ഞു​​ക​യ​റു​വാ​നു​ള്ള സാ​ധ്യ​ത​ക​ളെ കു​റി​ച്ചാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​തി​നെ മ​റി​ക​ട​ക്കു​ന്ന​തി​നാ​യി സാം​സ​ങ് ക​മ്പ​നി ഒ​ന്നി​ല​ധി​കം ത​വ​ണ അ​പ്‌​ഡേ​റ്റു​ക​ള്‍ വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മൊ​ബൈ​ല്‍ ഫോ​ണു​ക​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്ത് സു​ര​ക്ഷ ന​വീ​ക​രി​ക്ക​ണ​മെ​ന്ന് സൈ​ബ​ര്‍ സു​ര​ക്ഷ വി​ഭാ​ഗം ഓ​ര്‍മി​പ്പി​ക്കു​ന്നു. അ​ല്ലാ​ത്ത​പ​ക്ഷം സൈ​ബ​ര്‍ ചാ​ര​ന്മാ​ര്‍ സ്മാ​ര്‍ട്ഫോ​ണു​ക​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. 

ഇ​തു​വ​ഴി ഉ​പ​ഭോ​ക്താ​വ് അ​റി​യാ​തെ മൊ​ബൈ​ല്‍ ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍ത്തി​യെ​ടു​ക്കു​ക​യും, ഫോ​ണു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​മി​ക​വും, മെ​മ്മ​റി ക്ഷ​മ​ത​യും കു​റ​ക്കു​ക​യും ചെ​യ്യും. കൂ​ടാ​തെ അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തു​മാ​യ മൊ​ബൈ​ല്‍ ആ​പ്പു​ക​ള്‍ ഇ​ൻ​സ്​​റ്റാ​ള്‍ ചെ​യ്യാ​നാ​കും വി​ധം മൊ​ബൈ​ല്‍ സെ​റ്റി​ങ്​​സു​ക​ളി​ല്‍ അ​പ​ക​ട​ക​ര​മാ​യ മാ​റ്റം വ​രു​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്നു​ണ്ട്. 

Loading...
COMMENTS