Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎയർ ഇന്ത്യ സർവീസുകളുടെ...

എയർ ഇന്ത്യ സർവീസുകളുടെ താളം തെറ്റൽ തുടരുന്നു; കൊച്ചി വിമാനം വീണ്ടും വൈകി

text_fields
bookmark_border
എയർ ഇന്ത്യ സർവീസുകളുടെ താളം തെറ്റൽ തുടരുന്നു; കൊച്ചി വിമാനം വീണ്ടും വൈകി
cancel

റി​യാ​ദ്​: റി​യാ​ദി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ സ​ർ​വി​സു​ക​ളു​ടെ താ​ളം​തെ​റ്റ​ൽ തു​ട​രു​ന്നു. കേ​ര​ള, മു ം​ബൈ സെ​ക്​​ട​റു​ക​ളി​ലേ​ക്ക്​ ര​ണ്ടാം ദി​വ​സ​വും വി​മാ​ന​ങ്ങ​ൾ​ വൈ​കി. 924ാം ന​മ്പ​ർ കൊ​ച്ചി വി​മാ​നം എ​ൻ​ജ ി​ൻ ത​ക​രാ​ർ​മൂ​ലം ഞാ​യ​റാ​ഴ്​​ച സ​ർ​വി​സ്​ മു​ട​ക്കി​യ​തോ​ടെ ത​കി​ടം മ​റി​ഞ്ഞ ഷെ​ഡ്യൂ​ൾ ചൊ​വ്വാ​ഴ്​​ച​ യി​ലെ സ​ർ​വി​സു​ക​ളെ​യും ബാ​ധി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​ക്കു​ശേ​ഷം 3.45ന്​ ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച നാ​ലി​ന്​ മാ​ത്ര​മേ പോ​കൂ എ​ന്നാ​ണ്​ ഇ​പ്പോ​ൾ​​ എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്​. ബോ​ർ​ഡി​ങ്​ പാ​സ്​ ല​ഭി​ച്ച 150ഒാ​ളം യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രെ​യും ന​സീ​മി​ലെ അ​ൽ​മ​ൻ​സൂ​ർ ഹോ​ട്ട​ലി​ലേ​ക്ക്​ മാ​റ്റി.

ബാ​ക്കി​യു​ള്ള​വ​രെ വി​ളി​ച്ചാ​ൽ ഉ​ട​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്താ​മെ​ന്ന ഉ​റ​പ്പി​ന്മേ​ൽ സ്വ​ന്തം താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ മ​ട​ങ്ങി​പ്പോ​കാ​ൻ അ​നു​വ​ദി​ച്ചെ​ന്നും എ​യ​ർ ഇ​ന്ത്യ ഡ്യൂ​ട്ടി മാ​നേ​ജ​ർ സി​റാ​ജു​ദ്ദീ​ൻ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്​​ച സ​ർ​വി​സ്​ മു​ട​ങ്ങി​യ വി​മാ​നം എ​ൻ​ജി​ൻ ത​ക​രാ​ർ പ​രി​ഹ​രി​ച്ച്​ തി​ങ്ക​ളാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ്​​ കൊ​ച്ചി​യി​ലേ​ക്ക്​ പ​റ​ന്ന​ത്. റി​യാ​ദി​ൽ​നി​ന്ന്​ കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, മും​ബൈ സെ​ക്​​ട​റു​ക​ളി​ലേ​ക്ക്​ ഒ​രേ വി​മാ​ന​മാ​ണ്​ മാ​റി മാ​റി സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ഒ​രു സ​ർ​വി​സ്​ തെ​റ്റി​യാ​ൽ മ​തി ബാ​ക്കി സ​ർ​വി​സു​ക​ളും അ​വ​താ​ള​ത്തി​ലാ​കും.

ഉ​ച്ച​ക്ക്​ 3.45ന്​ ​കൊ​ച്ചി​യി​ലേ​ക്കൊ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കോ പോ​കു​ന്ന വി​മാ​നം പു​ല​ർ​ച്ച നാ​ലോ​ടെ റി​യാ​ദി​ൽ തി​രി​ച്ചെ​ത്തി​യ​ശേ​ഷം രാ​വി​ലെ 6.30ന്​ ​മും​ബൈ സ​ർ​വി​സ്​ ന​ട​ത്തും. ഇൗ ​സ​മ​യ​ക്ര​മ​മാ​ണ്​ ഇ​പ്പോ​ൾ തെ​റ്റി​യി​രി​ക്കു​ന്ന​ത്. 13 മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ്​ ഇ​പ്പോ​ൾ പ​റ​ക്കു​ന്ന​ത്. ഇൗ ​വൈ​ക​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ തി​രു​വ​ന​ന്ത​പു​രം, മും​ബൈ സ​ർ​വി​സു​ക​ളെ​യും ബാ​ധി​ച്ചേ​ക്കും. പൂ​ർ​വ​സ്ഥി​തി​യി​ലാ​വ​ണ​മെ​ങ്കി​ൽ അ​ഡീ​ഷ​ന​ൽ വി​മാ​നം ഉ​പ​യോ​ഗി​ച്ച്​ സ​ർ​വി​സ്​ ന​ട​ത്തേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story