ഹ​റ​മൈ​ൻ റെ​യി​ൽ​വേ  ഇ​ന്ന്​ മു​ത​ൽ ഡ​ബി​ൾ ട്രെ​യി​ൻ സ​ർ​വി​സ്​ 

07:20 AM
12/06/2019

ജി​ദ്ദ: അ​ൽ​ഹ​റ​മൈ​ൻ റെ​യി​ൽ​വേ​ക്ക്​ കീ​ഴി​ൽ ‘ഡ​ബി​ൾ ട്രെ​യി​ൻ‘ സ​ർ​വി​സ് സം​വി​ധാ​നം​ (ഒ​രേ സ​മ​യം​ ര​ണ്ട്​ ട്രെ​യി​നു​ക​ളു​ടെ സ​ർ​വി​സ്​) ഇ​ന്ന്​ മു​ത​ൽ ആ​രം​ഭി​ക്കും.
 ഇ​തോ​ടെ ദി​വ​സേ​ന പ​ത്തു സ​ർ​വി​സു​ക​ളു​ണ്ടാ​കും. സ​ർ​വി​സ്​ കൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഒ​രേ​സ​മ​യം ര​ണ്ട് ട്രെ​യി​നു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. ജൂ​ണി​ലെ ഷെ​ഡ്യൂ​ൾ നി​ർ​ണ​യി​ച്ചി​ട്ടു​ണ്ട്. 

ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സു​ണ്ടാ​കും. ആ​ദ്യ സ​ർ​വി​സ്​ മ​ക്ക​യി​ൽ​നി​ന്ന്​ എ​ട്ടു​ മ​ണി​ക്ക്​ ആ​രം​ഭി​ക്കും. ദി​വ​സം അ​ഞ്ച്​ സ​ർ​വി​സു​ക​ളാ​ണ്​ മ​ക്ക​യി​ൽ​നി​ന്ന്​ മ​ദീ​ന​യി​ലേ​ക്കു​ണ്ടാ​കു​ക. അ​തേ​സ​മ​യം,​ ത​ന്നെ മ​ദീ​ന​യി​ൽ​നി​ന്ന്​ മ​ക്ക​യി​ലേ​ക്ക്​ ദി​വ​സം അ​ഞ്ച്​ സ​ർ​വി​സു​ണ്ടാ​കും. റ​മ​ദാ​നി​ൽ മ​ക്ക​ക്കും മ​ദീ​ന​ക്കു​മി​ട​യി​ൽ 1,16,000 യാ​ത്ര​ക്കാ​ർ ട്രെ​യി​നി​ൽ സ​ഞ്ച​രി​ച്ച​താ​യാ​ണ് ക​ണ​ക്ക്.

Loading...
COMMENTS