Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുരേന്ദ്രൻ ആചാരിയെ...

സുരേന്ദ്രൻ ആചാരിയെ കുടുംബത്തിനും വേണ്ട; രോഗക്കിടക്കയിൽ ദയ യാചിച്ച്​ പ്രവാസി

text_fields
bookmark_border
സുരേന്ദ്രൻ ആചാരിയെ കുടുംബത്തിനും വേണ്ട; രോഗക്കിടക്കയിൽ ദയ യാചിച്ച്​ പ്രവാസി
cancel

ദമ്മാം: ആവതുള്ള കാലത്ത്​ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ലെന്നതി​​​െൻറ പേരിൽ കുടുംബം കൈയൊഴിഞ്ഞ പ്രവാസിക്ക് ​ വേണ്ടി കടലിനിക്കരെ നിന്ന്​ സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ. മൂന്നര പതിറ്റാണ്ടിലധികം പ്രവാസിയായിരുന്ന മലയാളി സ്വന്തം കുടുംബത്തി​​​െൻറ കാരുണ്യം കൊതിച്ച്​ രോഗക്കിടക്കയിൽ നരകിക്കുന്ന അവസ്​ഥയിലാണ്​. ദമ്മാമിലെ സൈഹാത്തി ൽ ആശാരി ജോലിയും ഒപ്പം കുട്ടികളെ സംഗീതമഭ്യസിപ്പിക്കലുമായി കഴിഞ്ഞിരുന്ന പത്തനംതിട്ട, കോഴഞ്ചേരി പുതുവൻ മുട്ട ത്ത്​ സുരേന്ദ്രൻ ആചാരിയാണ് ​(60) കുടുംബത്തി​​​െൻറ കാരണ്യത്തിനായി കാത്തിരിക്കുന്നത്​. ദിവസങ്ങൾക്ക്​ മുമ്പാണ്​ നവോദയ പ്രവർത്തകർ ​ ദമ്മാമിൽ നിന്ന്​ ഇദ്ദേഹത്തെ നാട്ടിലെത്തിച്ചത്​. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ​.

ജീവിതം ആസ്വദിച്ച്​ തീർത്ത കാലത്ത്​ കുടുംബത്തെ പരിഗണിക്കാത്ത ആളെ ആപത്തു കാലത്ത്​ തങ്ങൾക്ക്​ ആവശ്യമില്ലെന്ന നിലപാടിലാണ്​ കുടുംബം. അതേ സമയം രോഗക്കിടക്കയിൽ നിസ്സഹായനായിക്കഴിയുന്ന ഇയാൾക്ക്​ പൊറുത്ത്​ കൊടുത്ത്​ കുടുംബം ഏറ്റെടുക്കണമെന്ന അഭ്യർഥനയാണ്​ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ പരിശ്രമിച്ച സാമൂഹ്യ പ്രവർത്തകർ മുന്നോട്ട്​ വെക്കുന്നത്​. ഭാര്യയും രണ്ട്​ പെൺകുട്ടികളുമടങ്ങുന്ന കുടുംബമുള്ള സുരേ​ന്ദ്രൻ ആചാരി ഗൾഫിലെത്തി 18 കൊല്ലം കഴിഞ്ഞാണ്​ ആദ്യമായി അവധിക്ക്​ നാട്ടിലേക്ക്​ പോയിരുന്നതത്രെ​. ​ൈസഹാത്തിലെ സാമൂഹ്യ പ്രവർത്തകരുടെ നിരന്തര സമ്മർദങ്ങൾക്ക്​ വഴങ്ങിയാണ്​ ഇയാൾ അന്ന്​ നാട്ടിൽപോകാൻ തയാറായത്​. ഇൗ കാലത്തിനിടയിലൊന്നും തങ്ങൾക്ക്​ കാര്യമായ സഹായങ്ങൾ നൽകാൻ ഇയാൾ തയാറായിട്ടില്ല എന്നാണ്​ കുടുംബം വിശദീകരിക്കുന്നത്​. ഇതിനിടയിൽ മൂത്ത മകൾ നാട്ടുകാരുടേയും മറ്റും​ സഹായത്താൽ നഴ്​സിംഗ്​ പഠനം പൂർത്തിയാക്കിയിരുന്നു.

മകളെ ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച രവീന്ദ്രൻ ആചാരി മകളുടെ ശമ്പള തുകയും വാങ്ങി എടുക്കാറുണ്ടായിരുന്നത്രെ. തുടർന്ന്​ ഇവിടെ നിന്ന്​ പോയ മകൾ ഇപ്പോൾ ഡൽഹിയിൽ ജോലി ചെയ്യുകയാണ്​. ഇദ്ദേഹത്തിന്​ ​ലഭിച്ചിരുന്ന പണം എവിടെ പോയി എന്ന്​ സുഹൃത്തുക്കൾക്കു പോലുമറിയില്ല. അതിനെ കുറിച്ച്​ ചോദിക്കു​േമ്പാഴെല്ലാം ഇദ്ദേഹം നിശ്ശബ്​ദത പുലർത്തുകയാണ്​. കടുത്ത പ്രമേഹ രോഗിയായ സുരേന്ദ്രൻ ആചാരി മൂന്ന്​ മാസം​ മുമ്പ്​ ജോലി സ്​ഥലത്ത്​ വീണ്​ തുടയെല്ല്​ പൊട്ടിയതോടെയാണ്​ ദുരിതങ്ങൾ ആരംഭിക്കുന്നത്​. നവോദയ പ്രവർത്തകർ ഇദ്ദേഹത്തെ ദമ്മാം സെൻട്രൽ ആശുപത്രിയിലെത്തിക്കുകയും ശസ്​ത്രക്രിയ നടത്തി എല്ലുകൾ യോജിപ്പിച്ച്​ കമ്പിയിടുകയും ചെയ്​തു. രണ്ട്​ മാസത്തിലധികം നീണ്ട ആശുപത്രി വാസത്തിന്​ ശേഷം താമസ സ്​ഥലത്തെത്തിയ സുരേന്ദ്രൻ ആചാരിയുടെ മുറിവ്​ പഴുക്കുകയും കൂടുതൽ ഗുരുതരമാവുകയും ചെയ്​തു.

വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ തുടരുകയും ചെയ്​തെങ്കിലും കടുത്ത പ്രമേഹ രോഗിയായതിനാൽ രോഗം ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്ന്​ ഡോക്​ടർമാർ പറയുകയായിരുന്നു. ഇൻഷുറൻസ്​ പരിരക്ഷ ലഭിക്കാത്തതിനാൽ ചികിത്സക്ക്​ ചെലവായ 47000 റിയാൽ സ്​പോൺസറാണ്​ നൽകിയത്​. തുടർന്ന്​​ ബഹ്​റൈൻ വഴി നാട്ടിലേക്ക്​ പോകുന്നതിനിടയിൽ ബഹ്​റൈൻ വിമാനത്താവളത്തിൽ പ്രമേഹം അധികരിച്ച്​ ആശുപത്രിയിലായി. രണ്ട്​ ദിവസത്തെ ചികിത്സക്ക്​ ശേഷമാണ്​ വീണ്ടും നാട്ടിലേക്ക്​ പോയത്​. നവോദയ ഇടപെട്ട്​ വിമാനത്താവളത്തിൽ നിന്ന്​ നേരെ നാട്ടിലെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് സാമൂഹ്യ ക്ഷേമ വകുപ്പി​​​െൻറ ആംബുലൻസ്​ സൗകര്യം ലഭ്യമാക്കിയിരുന്നു. ഇദ്ദേഹത്തി​​​െൻറ ഭാര്യയും മകളുമായി നിരന്തരം സംസാരിച്ചെങ്കിലും ഇ​ദ്ദേഹത്തെ തങ്ങൾക്ക്​ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു അവർ.

മറ്റുള്ളവരുടെ കാരുണ്യത്താൽ വാടക വീട്ടിൽ കഴിയുന്ന തങ്ങൾക്ക്​ ഇദ്ദേഹത്തെ ചികിത്സിക്കാൻ കഴിയില്ല എന്നാണ്​ അവർ അറിയിച്ചത്​. അവസാനം നിരന്തരമായ സമ്മർദങ്ങൾക്കൊടുവിൽ ഇളയ സഹോദരൻ ആശുപത്രി വരെ അനുഗമിക്കുവാൻ തയാറാവുകയായിരുന്നു. സാമൂഹ്യ പ്രവർത്തകർ നൽകിയ സഹായം പരിഗണിച്ചെങ്കിലും ആശുപത്രിയിൽ ഇദ്ദേഹത്തെ സന്ദർശിക്കണമെന്ന അഭ്യർഥന പരിഗണിച്ച്​​ ഭാര്യയും മകളും സുരേന്ദ്രൻ ആചാരിയെ സന്ദർശിക്കാമെന്ന്​ കഴിഞ്ഞ ദിവസം ഉറപ്പ്​ നൽകിയതായി നവോദയ പ്രവർത്തകൻ റജി ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. നവോദയ സാമൂഹ്യ ക്ഷേമ വിഭാഗം പ്ര്വർത്തകരായ മൊയ്​തീൻ, മുജീബ്​ എന്നിവരും സുരേന്ദ്രൻ ആചാരിയെ നാട്ടിലെത്തിക്കുന്നതിന്​ സഹായവുമായി രംഗത്തുണ്ടായിരുന്നു.

Show Full Article
TAGS:saudi saudi news gulf news 
Next Story