Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാം ഇന്ത്യൻ...

ദമ്മാം ഇന്ത്യൻ സ്​കൂളിൽ എ.സി പ്രവർത്തിക്കുന്നില്ല; കൊടും ചൂടിൽ കുഞ്ഞുങ്ങൾ വാടിത്തളരുന്നു

text_fields
bookmark_border
ദമ്മാം ഇന്ത്യൻ സ്​കൂളിൽ എ.സി പ്രവർത്തിക്കുന്നില്ല; കൊടും ചൂടിൽ കുഞ്ഞുങ്ങൾ വാടിത്തളരുന്നു
cancel
camera_alt?????? ???????? ?.?? ???????????????????? ????????? ???????????????? ????????? ???????????????

ദമ്മാം: ദമ്മാം ഇന്ത്യൻ സ്​കൂളിലെ മിക്ക ക്ലാസുകളിലേയും എയർ കണ്ടീഷനറുകൾ കൃത്യമായി പ്രവർത്തിക്കാത്തിനാൽ കൊട ും ചൂടിൽ കുഞ്ഞുങ്ങളും അധ്യാപകരും വാടിത്തളരുന്നു. ചൂട്​ സഹിക്കാനാവാതെ ക്ലാസ്​​ മുറികളിൽ നിന്ന്​ വരാന്തകളിലേക ്ക്​ മാറ്റിയാണ്​ മിക്ക ക്ലാസുകളും ഞായറാഴ്​ച പ്രവർത്തിച്ചത്​.​ കുഞ്ഞുങ്ങളെ സ്​കൂളിൽ വിടാനെത്തിയ രക്ഷിതാക്കള ിൽ ചിലർ അവസ്​ഥകണ്ട് ബഹളം കൂട്ടിയെങ്കിലും അധ്യാപകർ നിസ്സഹായരായി ​ൈകമലർത്തി.
അടുത്ത ദിവസം കൂടുതൽ രക്ഷിതാക്ക ൾ സംഘടിച്ച്​ സ്​കൂളിൽ എത്തണമെന്നും സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിനും ഇന്ത്യൻ അംബാസഡർക്കും പരാതി നൽകണമെന്നും കാണിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടക്കുകയാണ്​.

എ.സി അറ്റകുറ്റപ്പണികൾക്കായി നൽകിയ കരാറിന്​ ഹയർ ബോർഡ്​ അംഗീകാരമില്ലെന്ന്​ കാണിച്ച്​ ജുൺ 18 നാണ്​ നിലവിലെ ഭരണ സമിതി ചെയർമാനെ പുറത്താക്കിയത്​. എന്നാൽ ഇത്രയും ദിവസത്തിനകം യാതൊരു ബദൽ സംവിധാനങ്ങളും ഏർപെട​ുത്താനും ഹയർബോർഡ് ശ്രമിച്ചില്ലെന്ന്​ പരാതിയുണ്ട്​. ഗൗരവമായ കാരണം കൂടാതെ ചെയർമാനെ പുറത്താക്കിയതോടെ ഏതെ-ങ്കിലും തരത്തിലുള്ള ശ്രമം നടത്താൻ മറ്റംഗങ്ങളും ഭയക്കുകയാണ്​. ഞായറാഴ്​ച രാവിലെ മുതൽ നിരവധി രക്ഷിതാക്കളാണ്​ സ്​കൂളി​​െൻറ നിലവിലെ അവസ്​ഥയിൽ പരാതിയുമായി മാധ്യമ ഇടപെടൽ തേടി ബന്ധപ്പെട്ടത്​്​. കെ.ജി, യു.പി ബി.എസ്​ തുടങ്ങി കുഞ്ഞുങ്ങൾ പഠിക്കുന്ന ക്ലാസുകളിലാണ്​ എ.സി തീരെ പ്രവർത്തിക്കാതെ കഠിന ചൂട്​ അനുഭവപ്പെട്ടത്.

വാടിത്തളർന്നിരിക്കുന്ന കുഞ്ഞുങ്ങളെ കണ്ട്​ ഗത്യന്തരമില്ലാതെ എ. സി പ്രവർത്തിക്കുന്ന ചില ക്ലാസ്​​ മുറികളു​െട വരാന്തകളിൽ കുട്ടികളെ എത്തിച്ച്​ പഠിപ്പിക്കുകയായിരുന്നു എന്ന്​ കെ.ജി വിഭാഗത്തിലെ ഒരു അധ്യാപിക പറഞ്ഞു. നിരവധി ക്ലാസുകളിൽ നിന്ന്​ രാവിലെ മുതൽ പരാതി പ്രവാഹമായിരുന്നുവെന്നും പരാതി പറയാൻ പോലും ആളില്ലാെെ ​ൈകമലർത്തുക മാത്രമേ നിർവാഹമുണ്ടായിരുന്നുള്ളൂ എന്നും കെ.ജി വിഭാഗം ​െഹഡ്​മിസ്​ട്രസ്​ പറഞ്ഞു. നിലവിൽ പ്രവർത്തിക്കാത്ത എ.സികൾ പ്രവർത്തന സജ്ജമാക്കിയാൽ മാത്രമേ അടുത്ത ഒരുവർഷത്തേക്ക്​ അറ്റകുറ്റപണിക്കുള്ള കരാർ​ ഏറ്റെടുക്കാൻ കഴിയൂ എന്നായിരുന്നു എഗ്രിെമൻറ്​. ഭരണസമതി ഇത്​ അംഗീകരിക്കുകയും 37000 റിയാലി​​െൻറ അറ്റകുറ്റപ്പണികൾക്ക്​ അംഗീകാരം നൽകുകയും ചെയ്​തിരുന്നു.

ഇൗ പണം നൽകാനാവില്ല എന്ന നിലപാടിലായിരുന്നു ഹയർബോർഡ്​. നിലവിൽ നൽകിയ കരാറിൽ പോരായ്​മകൾ ഉണ്ടെങ്കിൽ പരിശോധിച്ച്​ ആവശ്യമായ ഭേദഗതികൾ നടത്താൻ തയാറാണന്ന്​ ചെയർമാൻ വിശദീകരണം നൽകിയെങ്കിലും ഏക പക്ഷീയമായി പുറത്താക്കുകയായിരുന്നു എന്നാണ്​ ആക്ഷേപം. നിലവിൽ കരാർ നിർദേശങ്ങൾ പാലിക്കാത്തതിനാൽ കരാറുകാരൻ അറ്റകുറ്റപ്പണികൾ നിർത്തി വെച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് വിവരം തേടി​ പ്രിൻസിപ്പലിനെ പല തവണ ബന്ധപ്പെ​​​െട്ടങ്കിലും ഫോൺ എടുക്കാൻ തയാറായില്ല. പ്രശ്​നത്തിന്​ സത്വര പരിഹാരമാവശ്യപ്പെട്ട്​ വിദേശകാര്യ മന്ത്രിക്കും അംബാസഡർക്കും നിവേദനം സമർപ്പിക്കുമെന്ന്​ ഒ.​െഎ.സി.സി പ്രസിഡൻറ്​​ ബിജു കല്ലുമല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story