Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right​ക്ലോക്​​ ടവർ...

​ക്ലോക്​​ ടവർ മാസപ്പിറവി നിരീക്ഷണ കേന്ദ്രമാക്കും

text_fields
bookmark_border
​ക്ലോക്​​ ടവർ മാസപ്പിറവി നിരീക്ഷണ കേന്ദ്രമാക്കും
cancel

ജിദ്ദ: അടുത്ത റമദാൻ മുതൽ മക്ക ​ക്ലോക്​​ ടവർ മാസപ്പിറവി നിരീക്ഷണ കേന്ദ്രം കൂടിയായിരിക്കുമെന്ന്​ കിങ്​ അബ്​ദ ുല്ല ചന്ദ്ര നിരീക്ഷണ, ഗവേഷണ ചെയർ സൂപർവൈസർ ഡോ. യാസീൻ അൽമാലികി പറഞ്ഞു. ഇതോടെ മാസപ്പിറവി നിരീക്ഷണ കേന്ദ്രമായി മക ്ക ടവർ മാറും. റമദാനും ശവ്വാലും മറ്റു മാസങ്ങളും നിരീക്ഷിക്കും.

അന്താരാഷ്​ട്ര നിലവാരത്തിലുള്ള വാന നിരീക്ഷണ ഉപകരണങ്ങൾ കേന്ദ്രത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വ​ളരെ കൃത്യമായി സമയം നിർണയിക്കുന്ന കേന്ദ്രമാണ്​ ക്ലോക്ക്​ ടവർ നിരീക്ഷണ കേന്ദ്ര​ം. മക്ക ആസ്​ഥാനമായുള്ള ലോകത്തെ സമ്പൂർണവും വേറിട്ടതുമായ വാന നിരീക്ഷണ കേന്ദ്രമായി കേന്ദ്രത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. മസ്​ജിദുന്നബവിയിൽ സന്നദ്ധ പ്രവർത്തകരെ മദീന ഗവർണർ ആദരിച്ചു

മദീന: മസ്​ജിദുന്നബവിയിൽ റമദാനിൽ സേവനനിരതരായ സന്നദ്ധ പ്രവർത്തകരെ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ അഭിനന്ദിച്ചു. സന്നദ്ധ വളണ്ടിയർമാരുമായുള്ള കൂടിക്കാഴ്​ചക്കിടയിലാണിത്​. പുരുഷന്മാരും സ്​ത്രീകളുമായി 1000ത്തിലധികമാളുകളാണ്​ റമദാനിൽ മസ്​ജിദുന്നബവിയിൽ വളണ്ടിയർമാരായി സേവനമനുഷ്​ഠിച്ചത്​. ​ഹറമിനടുത്ത്​ ട്രാഫിക്ക്​ കുരുക്കൊഴിവാക്കാനും സന്ദർശകർക്ക്​ ആശ്വാസമേകാനും വളണ്ടിയർ സേവനം സഹായകമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story