Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദി​െൻറ മുഖഛായ...

റിയാദി​െൻറ മുഖഛായ മാറ്റാൻ മെട്രോ ബസുകളും

text_fields
bookmark_border
റിയാദി​െൻറ മുഖഛായ മാറ്റാൻ മെട്രോ ബസുകളും
cancel
camera_alt??????? ??????? ???? ????????????? ??????? ???????????? ??????????

റിയാദ്​: രാജ്യതലസ്​ഥാനമായ റിയാദ്​ നഗരത്തി​​െൻറ മുഖഛായ മാറ്റുന്ന പുതിയ പൊതുഗതാഗത പദ്ധതി വൈകാതെ യാഥാർഥ്യമാക ും​. മെട്രൊ ട്രെയിൻ സർവീസി​​െൻറ ഭാഗമായി പ്രഖ്യാപിച്ച ബസ്​ സർവീസി​​െൻറ നിർമാണപ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തില ാണ്​. ബസ്​ സ്​റ്റേഷനുകളുടെ നിർമാണം പൂർത്തിയാകുന്നു. 319 ബസുകൾ വിദേശത്ത്​ നിന്ന്​ എത്തിക്കഴിഞ്ഞു. സ്​റ്റേഷനുകള് ‍ കേന്ദ്രീകരിച്ച്​ ബസുകളുടെ പരീക്ഷണ ഒാട്ടവും തുടങ്ങി. സൗദിയിലെ ഏറ്റവും തിരക്ക് പിടിച്ച നഗരമെന്ന നിലയിൽ റിയാദ ്​ നേരിടുന്ന ഗതാഗത തിരക്കൊഴിവാക്കുക എന്ന ലക്ഷ്യത്തോടെ 2014ലാണ്​​​ റിയാദ്​ ഡവലപ്​മ​െൻറ്​ അതോറിറ്റി കിങ്​ അബ്​ദുൽ അസീസ്​ പൊതുഗതാഗത പദ്ധതി ആവിഷ്​കരിച്ചത്​.

മൂന്ന്​​ വർഷം മുമ്പ്​ ആരംഭിച്ച മെട്രോ റെയിൽ സ്ഥാപിക്കൽ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു. സ്​റ്റേഷനുകളുടെയെല്ലാം നിർമാണവും അന്തിമഘട്ടത്തിലാണ്​. ആറ്​ ലൈനുകളുള്ള മെട്രൊ റെയിലിലെ മുഴുവൻ സ്​റ്റേഷനുകളെയും നഗരത്തി​​െൻറ മുക്കുമൂലകളെയും രാജ്യത്തെ പ്രധാന പട്ടണങ്ങളെയും​ ബന്ധിപ്പിക്കാനാണ്​​ റാപ്പിഡ്​ ബസ്​ സർവീസും കൂടെ പ്രഖ്യാപിച്ചത്​. അതിനുവേണ്ടി പ്രത്യേകം പാതയൊരുക്കലും ബസ്​ സ്​റ്റേഷനുകൾ നിർമിക്കലും വിദേശത്ത്​ നിന്ന്​ ഉന്നത നിലവാരമുള്ള ബസുകളെത്തിക്കലുമായി പ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്​. നഗരത്തിനുള്ളിൽ ആയിരമടക്കം മുവായിരം ബസുകളാണ്​ പദ്ധതിയിലുള്ളത്​.

ആദ്യ ഘട്ടമായാണ്​ 319 ബസുകൾ എത്തിയത്​. ട്രെയിൻ സർവീസിന്​ മുമ്പ്​ തന്നെ ബസ് സർവീസ്​ ആരംഭിക്കും. ഈ വര്‍ഷം തന്നെയുണ്ടാകും. നിലവിലെ റോഡുകള്‍ക്ക് നടുവിലൂടെ പ്രത്യേക ട്രാക്ക് നിര്‍മിച്ചാണ്​ ബസ്​ ഗതാഗതത്തിന്​ സൗകര്യമൊരുക്കുന്നത്​. പ്രത്യേക ട്രാക്ക് നിര്‍മിക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകില്ല. ബസുകളുടെ പരീക്ഷണയോട്ടം ഇപ്പോൾ നടക്കുന്നു. മെഴ്സിഡസ്, മാന്‍ കമ്പനികള്‍ നിര്‍മിച്ച അത്യാധുനിക ബസുകള്‍ നഗര ഗതാഗതത്തി​​െൻറ ചിത്രം തന്നെ മാറ്റും. പച്ചയുടെ ഹൃദ്യമായ വർണമണിഞ്ഞ ബസുകൾ നഗരകാഴ്​ചകളുടെ ഭംഗിയേറ്റും. നിശ്ചിത ട്രാക്കുകളിലൂടെ ബസ്​ സർവീസ്​ ആരംഭിക്കുന്നതോടെ ഘട്ടം ഘട്ടമായി നിരത്തുകളിലെ തിരക്ക് കുറയ്​ക്കും. സ്വകാര്യ വാഹനങ്ങളെ നിയന്ത്രി​ക്കാൻ 2021 ഓടെ റോഡ് ടോള്‍ ഏർപ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്​. സ്വകാര്യ വാഹനങ്ങൾ നിയന്ത്രിക്കപ്പെടുന്നതോടെ പൊതുജനങ്ങള്‍ ബസ്​ സർവീസുകളെ ആശ്രയിക്കും.

മൂന്ന് ഘട്ടമായാണ് ബസ് പദ്ധതി നടപ്പാക്കുന്നത്​. ആദ്യ ഘട്ടത്തില്‍ മെട്രോ സ്​റ്റേഷനുകളേയും റിയാദ്​ നഗരത്തി​​െൻറ വിവിധ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന സർവീസുകളോടൊപ്പം രാജ്യത്തെ മറ്റ്​ പ്രധാന പട്ടണങ്ങളിലേക്കും സര്‍വീസ് ആരംഭിക്കും. രണ്ടാം ഘട്ടത്തില്‍ പ്രധാന പട്ടണങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക്​ സര്‍വീസ് ആരംഭിക്കും. മൂന്നാം ഘട്ടത്തില്‍‌ ഗ്രാമങ്ങൾക്കുള്ളിലും സര്‍വീസ് ഏർപ്പെടുത്തും. നഗരത്തിനുള്ളിൽ ടിക്കറ്റ്​ നിരക്ക്​ തുഛമായിരിക്കും. മൂന്ന് മുതല്‍ അഞ്ച് റിയാല്‍ വരെ മാത്രം. പൂര്‍ണമായും ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story