Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉച്ചകോടി: ഇറാൻ...

ഉച്ചകോടി: ഇറാൻ വിഷയത്തിൽ ഖത്തറി​െൻറ പിൻമാറ്റത്തിനെതിരെ സൗദി

text_fields
bookmark_border
ഉച്ചകോടി: ഇറാൻ വിഷയത്തിൽ  ഖത്തറി​െൻറ പിൻമാറ്റത്തിനെതിരെ സൗദി
cancel

ജിദ്ദ: മക്ക ഉച്ചകോടിയില്‍ ഇറാനെതിരെ നടത്തിയ പ്രഖ്യാപനങ്ങളോട് പൂര്‍ണ യോചിപ്പിപ്പില്ലെന്ന ഖത്തറി​​​െൻറ പ്രസ ്താവനക്കെതിരെ സൗദി അറേബ്യ. ഖത്തര്‍ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈ ര്‍ പറഞ്ഞു. ‌ഉച്ചകോടിയുടെ അന്തിമ പ്രസ്താവന തങ്ങളുമായി കൂടിയാലോചിച്ചല്ലെന്നാണ് ഖത്തറി​​​െൻറ വിശദീകരണം. ഉച്ച കോടി അവസാനിച്ച ശേഷം നടത്തിയ പ്രസ്താവനക്കെതിരെ യു.എ.ഇയും ബഹ്റൈനും രംഗത്ത് വന്നു.

മൂന്ന് ദിവസങ്ങളിലായി മക്കയില്‍ നടന്ന ജി.സി.സി-,അറബ്,- ഇസ്​ലാമിക ഉച്ചകോടികളില്‍ പങ്കെടുത്തത് ഖത്തര്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇറാനെതിരായി ഒറ്റക്കെട്ടായി നിലകൊള്ളുമെന്നതായിരുന്നു അന്തിമ പ്രഖ്യാപനം. എന്നാല്‍ ഇറാനെതിരെ നടത്തിയ തീവ്ര പ്രസ്താവനകളോട് അപ്പടി യോചിപ്പില്ലെന്നാണ് ഖത്തര്‍ വിദേശ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുറഹ്​മാന്‍ അല്‍ഥാനിയുടെ പ്രസ്​താവന‍.

അന്തിമ പ്രസ്താവന ഉച്ചകോടിയില്‍ തയാറാക്കിയപ്പോള്‍ രാജ്യത്തി​​​െൻറ നിലപാട് ആരാഞ്ഞില്ല എന്നും ഐക്യത്തി​​​െൻറ കാര്യം പറയു​േമ്പാൾ ഖത്തര്‍ വിഷയം അവരാലോചിച്ചില്ലെന്നുമായിരുന്നു ഖത്തറി​​​െൻറ വിശദീകരണം. എന്നാല്‍ കാര്യങ്ങളിപ്പോള്‍ ഖത്തര്‍ വളച്ചൊടിക്കുകയാണെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഉച്ചകോടിയില്‍ അംഗീകരിച്ച കാര്യങ്ങളില്‍ നിന്ന് ഖത്തര്‍ പിന്നോട്ട് പോകുന്നത് അംഗീകരിക്കാനാകില്ലെന്ന് യു.എ.ഇയും ബഹ്റൈനും വ്യക്തമാക്കി.

Show Full Article
TAGS:saudi saudi news gulf news 
Next Story