‘ഖത്മുൽ ഖുർആൻ’ ഇരുഹറമുകളിൽ സംഗമിച്ചത് 25 ലക്ഷത്തിലധികം വിശ്വാസികൾ
text_fieldsമക്ക: റമദാെൻറ ഏറ്റവും നിർണായക ദിനങ്ങളിലെ പുണ്യം നേടാൻ ഇരുഹറമുകളിൽ സംഗമിച്ചത് കാൽകോടിയിലേറെ വിശ്വാസികൾ. ‘ഖത്മുൽ ഖുർആൻ’ ദിവസം മസ്ജിദുൽ ഹറാമിൽ നടന്ന തറാവീഹ് നമസ്കാരത്തിലും ‘ഖത്മുൽ ഖുർആനിലും’ 20 ലക്ഷത്തിലധികം പേ ർ പെങ്കടുത്തു. മദീനയിൽ അഞ്ച് ലക്ഷം പേർ സംഗമിച്ചു. സ്വദേശികളും വിദേശികളും ഉംറ തീർഥാടകരും സന്ദർശകരും റമദാൻ 29ാം രാവിലെ ഇശാ, തറാവീഹ് നമസ്കാരത്തിന് അണിനിരന്നതോടെ ഹറമിനകവും പുറത്തെ മുറ്റങ്ങളും നിറഞ്ഞു കവിഞ്ഞു. 27 ാം രാവ് കഴിഞ്ഞ ശേഷം തീർഥാടകർ പലരും മക്കയോട് വിട പറഞ്ഞിരുന്നുവെങ്കിലും തിരക്കിന് ഒട്ടും കുറവുണ്ടായിരുന്നില്ല.
ഖത്മുൽ ഖുർആനിൽ പെങ്കടുക്കാൻ മക്കയുടെ പരിസര പ്രദേശങ്ങളിൽ ഞായറാഴ്ച രാവിലെ മുതൽ ആളുകളുടെ ഒഴുക്ക് തുടങ്ങി. നമസ്കാരത്തിനും പ്രാർഥനക്കും ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നേതൃത്വം നൽകി. തിരക്ക് കണക്കിലെടുത്ത് ഹറമിലെത്തുന്നവർക്കും ആശ്വാസത്തോടെ ഉംറ കർമങ്ങൾ ചെയ്യാനും പ്രാർഥനാ നിരതരാകാനും ഇരുഹറം കാര്യാലയത്തിനും വിവിധ വകുപ്പുകൾക്കും കീഴിലും പ്രത്യേക പ്രവർത്തന പദ്ധതിയാണ് ഒരുക്കിയിരുന്നത്.
ക്ലീനിങിനായി നാലായിരത്തോളം പേർ രംഗത്തുണ്ടായിരുന്നു. സംസമൊരുക്കുന്നതിന് കൂടുതൽ പേരെ നിയോഗിച്ചു. 170 കവാടങ്ങൾ തുറന്നിട്ടു. സുരക്ഷ രംഗത്ത് കുറ്റമറ്റ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ഹറം സുരക്ഷ സേന, ഉംറ സേന തുടങ്ങി വിവിധ വകുപ്പുകൾക്ക് കീഴിൽ ഹറമിനകത്തും പുറത്തും നിരീക്ഷണത്തിനും സേവനങ്ങൾക്കും കൂടുതൽ പേരെ വിന്യസിച്ചു. മക്ക പൊലീസും ട്രാഫിക് വകുപ്പും ഹറം പരിസര റോഡുകളിലും മക്കയുടെ വിവിധ ഭാഗങ്ങളിലും വാഹന നിയന്ത്രണത്തിനും കൂടുതൽ പേരെ ഒരുക്കി.
ഹറമിനടുത്ത് അവശിഷ്ടങ്ങൾ അപ്പപ്പോൾ നീക്കം ചെയ്യാനും പരിസ്ഥിതി മലിനീകരണവും ആരോഗ്യ ശുചിത്വവും നിരീക്ഷിക്കാനും മുനിസിപ്പാലിറ്റിക്ക് കീഴിൽ കൂടുതൽ ഉദ്യോഗസ്ഥരും തൊഴിലാളികളുമുണ്ടായിരുന്നു. മദീന മസ്ജിദുന്നബവിയിൽ തറാവീഹ് നമസ്കാരത്തിനും ഖത്മുൽ ഖുർആനിലും അഞ്ച് ലക്ഷത്തിലധികമാളുകൾ പെങ്കടുത്തതായാണ് കണക്ക്. മേഖല ഗവർണറുടെ നിർദേശത്തെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളെല്ലാം വേണ്ട സൗകര്യങ്ങളും സംവിധാനങ്ങളും നേരത്തെ ഒരുക്കിയിരുന്നു. ആളുകളെ ഹറമിലെത്തിക്കാൻ ചെയിൻ സർവീസിന് കീഴിൽ 150 ഒാളം ബസുകളും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
